ad

Ticker

6/recent/ticker-posts

കോവിഡാനന്തര രോഗങ്ങൾക്ക് ചികിത്സ ഒരുക്കി മാറാക്കര ഗ്രാമപഞ്ചായത്ത്‌

കോവിഡ് മുക്തി നേടിയിട്ടും ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികൾക്ക് ചികിത്സയൊരുക്കി മാറാക്കര ഗ്രാമപഞ്ചായത്ത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന കെയർ മാറാക്കര പദ്ധതിയുടെ ഭാഗമായാണ് പോസ്റ്റ്‌ കോവിഡ് കെയർ ക്ലിനിക് എന്ന പേരിൽ ചികിത്സകൾ നടത്തുന്നത്. ആയുർവേദ ഡോക്ടർ, ഫിസിയോ തെറാപ്പിസ്റ്റ്, സൈക്കോ സോഷ്യൽ കൗൺസിലർ എന്നിവരടങ്ങുന്ന സംഘമാണ് കോവിഡാനന്തര ചികിത്സക്ക് നേതൃത്വം നൽകുന്നത്. കാടാമ്പുഴയിൽ പ്രവർത്തിക്കുന്ന ആയുർസോൺ ആയുർവേദ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തുന്ന പോസ്റ്റ്‌ കോവിഡ് കെയർ ക്ലിനിക്കിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ വസീമ വേളേരി നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ ടിപി സജ്‌ന അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഉമറലി കരേക്കാട്, ജില്ലാ പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, ബ്ലോക്ക് ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒകെ സുബൈർ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ ഒപി കുഞ്ഞിമുഹമ്മദ്, പാമ്പലത്ത് നജ്മത്ത്, ശരീഫ ബഷീർ, പഞ്ചായത്ത്‌ അംഗങ്ങളായ നെയ്യത്തൂർ കുഞ്ഞിമുഹമ്മദ്,റഷീദ് പാറമ്മൽ, ഷംല ബഷീർ, അനീസ് കെപി, ജാഫർ അലി എപി, മുബഷിറ അമീർ, ടിവി റാബിയ, മുഫീദ അൻവർ, സജിത നന്നെങ്ങാടൻ, ഷഫീഖ് വികെ, ജുനൈദ് പാമ്പലത്ത്, പിപി ബഷീർ, കാലൊടി അബുഹാജി,വിപി ഹുസൈൻ  തുടങ്ങിയവർ പങ്കെടുത്തു.ക്യാമ്പിൽ എത്തിയവർക്ക് മരുന്നുകളും, കൗൺസിലിംങും നൽകി.

Post a Comment

0 Comments