ad

Ticker

6/recent/ticker-posts

മലപ്പുറം MLA ക്ക് പുതിയ ഓഫീസ്, പുതിയ ഓഫീസിലെ ആദ്യ നിവേദനം കോഡൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടേത്.


+2 പാസായ പെൺകുട്ടികൾക്ക് കേവലം 1½ വർഷത്തെ പഠനം കൊണ്ട് ഗവ: ജോലി ഉറപ്പ് വരുത്തുന്ന കോഴ്സാണ് JPHN. വാക്സിനേഷൻ ഉൾപ്പടെയുള്ള ആരോഗ്യ പ്രവർത്തനങ്ങൾ ചെയ്യാൻ ഉത്തരവാദിത്തമുള്ള ആരോഗ്യ പ്രവർത്തകരാണ് JPHN. പ്രൈമറി ഹെൽത്ത് സെൻ്ററുകളിലാണ് ഇവർ ജോലി ചെയ്യുക.JPHN യോഗ്യതയുള്ള ആരോഗ്യ പ്രവർത്തകരെ ലഭ്യമല്ലാത്ത സ്ഥിതിയാണ് ഇന്ന് ജില്ലയിലുള്ളത്. 1981 മുതൽ 1988 വരെ മലപ്പുറം താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്ന ഈ കോഴ്സ് പിന്നീട് ജില്ലയിൽ നിന്ന് തന്നെ മാറ്റപ്പെട്ടു. കൊറോണ ഭീഷണി തുടരുന്ന സാഹചര്യത്തിൽ, 45 ലക്ഷത്തോളം വരുന്ന മലപ്പുറത്തെ ജനസംഖ്യ പരിഗണിച്ച് വാക്സിനേഷൻ രംഗത്തെ ആരോഗ്യ പ്രവർത്തകരുടെ അഭാവം നികത്തുന്നതിന് ഈ കോഴ്സ് ജില്ലാ ആസ്ഥാനത്ത് നടപ്പുവർഷം തന്നെ ആരംഭിക്കണമെന്നാവശ്യപ്പെട്ട് കോഡൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം MLA ശ്രീ.ഉബൈദുള്ളക്ക് നിവേദനം സമർപ്പിച്ചു.
കോൺഗ്രസ്‌ കോഡൂർ മണ്ഡലം പ്രസിഡൻ്റ് പ്രഭാകരൻ, കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് എം.കെ മുഹ്സിൻ, യൂനുസ് കളപ്പാടൻ, എൻ പി രവി, പി കെ ഫൈസൽ,ഷാഹിദ് പാറക്കൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments