ad

Ticker

6/recent/ticker-posts

ലോക ട്രോമാ ദിനത്തോടനുബന്ധിച്ചു ആസ്റ്റർ മിംസ് കോട്ടക്കലിൽ മരണത്തിന്റെ കൈകളിൽ നിന്നും അതിജീവിച്ചു ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ സംഗമം നടന്നു

വിവിധ തരത്തിലുള്ള അപകടങ്ങളിൽപെട്ട് ജീവിതത്തിന്റെ എല്ലാ പ്രതീക്ഷകളും വെടിഞ്ഞു ആസ്റ്റർ മിംസ് കോട്ടക്കലിൽ എത്തിയ ചില വ്യക്തിത്വങ്ങൾ ആസ്റ്റർ മിംസിലെ ഡോക്ടർമാരുടെ  വൈദഗദ്ധ്യം കൊണ്ടും നഴ്സിംഗ് സ്റ്റാഫുകളുടെ പരിചരണം കൊണ്ടും ജീവിതത്തിലേക്ക് കൈ പിടിച്ചു നടത്താൻ കഴിഞ്ഞു . സുഖം പ്രാപിച്ചു ആശുപത്രി വിട്ട അവരുടെ തുടർ ജീവിതത്തിൽ ആസ്റ്റർ മിംസ് എന്നും കൂടെയുണ്ടായിരുന്നു. അത്യാസന നിലയിൽ നിന്നും ജീവിതത്തിലേക്കു കൈപിടിച്ചുയർത്തിയ ഡോക്ടർമാരുടെ സാന്നിധ്യം ചടങ്ങിന് ഏറെ ശ്രദ്ധ നേടി കൊടുത്തു. ജീവിതത്തിലേക്ക് മടങ്ങിയെത്തിയവർ ചികിത്സക്ക് ശേഷമുള്ള അവരുടെ അനുഭവങ്ങളും പങ്കുവെച്ചു.. ചടങ്ങിൽ ഡോ. ഹരി പി എസ് ( ചീഫ് ഓഫ് മെഡിക്കൽ സർവീസ് ) , ഡോ .സുമിത് എസ് മാലിക് ( ഡെപ്യൂട്ടി സി എം എസ് ), ന്യൂറോ സർജൻ ഡോ ഷാജി കെ ആർ  ഓർത്തോപീഡിഷ്യൻസ്  ഡോ ഫൈസൽ എം ഇഖ്ബാൽ , ഡോ അബ്‌ദുൾ ഹകീം , ഡോ മുഹ്‌സിൻ , ജനറൽ  സർജൻ ഡോ മുഹമ്മദ് ശരീഫ് എന്നിവർ പങ്കെടുത്തു

Post a Comment

0 Comments