ടിക്രി : രാജ്യാന്തര വയോജന ദിനത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദില്ലി - ഹരിയാന അതിർത്തിയായ ടിക്രിയിൽ സമരത്തിന് നേതൃത്വം നല്കുന്ന കർഷകരെ ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസനലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ: ജോൺസൺ വി.ഇടിക്കുള സന്ദർശിച്ചു.
1982 ൽ ആണ് വാർദ്ധക്യവുമായി ബന്ധപ്പെട്ട വിയന്ന അന്തർദ്ദേശീയ കർമ്മ പദ്ധതി ഐക്യ രാഷ്ട്ര സഭ അംഗീകരിച്ചത്. തുടർന്ന് 1990 ഡിസംബർ പതിനാലിനാണ് എല്ലാ വർഷവും ഒക്ടോബർ ഒന്ന് ലോക വൃദ്ധദിനമായി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകരിച്ചത്.
1991 ഒക്ടോബർ ഒന്നിനാണ് ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്.
ജനസംഖ്യാ സംബന്ധിച്ച മാഡ്രിക് അന്തർദ്ദേശീയ കർമ്മ പദ്ധതിയും 2002 ൽ ഐക്യരാഷ്ട്രസഭ അംഗീകരിച്ചു. സമൂഹത്തിലെ കർമ്മശേഷിയുള്ളവരായി എങ്ങനെ വൃദ്ധരെ മാറ്റാം, സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ കാര്യങ്ങളിൽ എങ്ങനെ പങ്കാളികളാക്കാം എന്നതായിരുന്നു പ്രധാന ചർച്ചകൾ. വൃദ്ധരുടെ ജീർണിപ്പ്, ദുരുപയോഗം എന്നിവക്കെതിരെ ബോധവൽക്കരണത്തിനായി ഈ ദിനം അടയാളപ്പെടുത്താനും ഈ ലക്ഷ്യത്തിലേക്ക് എത്രത്തോളം എത്തിച്ചേർന്നു എന്ന് വിലയിരുത്താനുമുള്ള അവസരവുമാണ് ഒക്ടോബർ ഒന്നിലെ ലോക വൃദ്ധദിനമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു


0 Comments