ഹെയ്ത്തി :ആഫ്രിക്ക ഗ്ലോബൽ റിഫോമോഴ്സ് ഫൗണ്ടേഷൻ (എ.ജി.ആർ.എഫ് ) ആഗോള ഉച്ചകോടിയിൽ ഇന്ത്യയിൽ നിന്നും ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള മുഖ്യാതിഥിയായിരിക്കും.എ.ജി.ആർ.എഫ് പ്രസിഡൻ്റ് ഗോഡ് സൺ ഉവ്വാഡേയിൽ അദ്ധ്യക്ഷത വഹിക്കും.
നവംബർ 28ന് നടക്കുന്ന വിർച്ച്വൽ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അഞ്ച് പ്രമുഖ വിശിഷ്ട വ്യക്തികളിൽ ഒരാളാണ് ഡോ. ജോൺസൺ വി. ഇടിക്കുള.
' വരും തലമുറക്ക് വേണ്ടിയുള്ള സുസ്ഥിര വികസനങ്ങൾ '' എന്നതാണ് വിഷയം.
സാമൂഹിക-സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി നിലകൊള്ളുന്ന ഡോ. ജോൺസൺ വി. ഇടിക്കുള നാഷണൽ ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് മൈനോറിറ്റി സെൽ ദേശിയ അദ്ധ്യക്ഷനും യു.ആർ.എഫ് വേൾഡ് റിക്കോർഡ്സ് ഏഷ്യ ജൂറിയുമാണ്.


0 Comments