ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്കു 113 റൺസ് വിജയം. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്സിൽ 191 റൺസിന് പുറത്തായി. അവസാന ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിൽ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിരയെ ലഞ്ചിന് ശേഷം കളി ആരംഭിച്ച ഉടനെ ടീം ഇന്ത്യ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ മുഹമ്മദ് ഷമി രണ്ട് ഇന്നിങ്സുകളിലായി 8 വിക്കറ്റും ജസ്പ്രീത് ബുമ്ര 5 വിക്കറ്റും വീഴ്ത്തി. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലെത്തി.

0 Comments