ad

Ticker

6/recent/ticker-posts

ഗുജറാത്തിൽ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്ഫോടനം; രണ്ട് പേർ മരണപ്പെട്ടു; 15 പേർക്ക് പരിക്ക്

 


ഗുജറാത്ത് : പഞ്ച്മഹൽ ജില്ലയിലെ ഫ്ലൂറോ കെമിക്കൽസ് ഫാക്ടറിയിൽ വൻ സ്‌ഫോടനം. സംഭവത്തിൽ 2 പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരുക്കേറ്റു. ഫാക്ടറിയിൽ രക്ഷാപ്രവർത്തനങ്ങളും അഗ്നിശമന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. തീ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് പഞ്ച്മഹൽ പൊലീസ് സൂപ്രണ്ട്  പറഞ്ഞു.


രാവിലെയാണ് സ്‌ഫോടനം. സ്‌ഫോടനത്തിന്റെ ശബ്‌ദം കിലോമീറ്ററുകളോളം ദൂരെ വരെ കേൾക്കാമായിരുന്നു എന്ന് ജില്ലയിലെ പൊലീസ് പറഞ്ഞു.


Post a Comment

0 Comments