ad

Ticker

6/recent/ticker-posts

പണം അടച്ചിലെങ്കിൽ ഈ മാസം 20 ന് വീട്.ജപ്തി ചെയ്യും, നിസഹായരായി സുഹറാബിയും കുടുംബവും ,

 


പണം അടച്ചിലെങ്കിൽ മാസം 20 ന് വീട്.ജപ്തി ചെയ്യും, നിസഹായരായി സുഹറാബിയും കുടുംബവും. വലിയ ഒരു കടബാധ്യതക്ക് മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ് സുഹറാബി. രോഗിയായ ഭർത്താവിനെയും, മൂന്ന് കുട്ടികളെയും സംരക്ഷിക്കേണ്ട ചുമതലയും സുഹറാബിക്കാണ്. ചാലിയാർ പഞ്ചായത്തിലെ മണ്ണുപ്പാടം കപ്പച്ചാലിൽ സിദ്ദിഖിന്റെ ഭാര്യ സുഹറാബിയാണ്, കിടപ്പാടം നഷ്ടമാകാതിരിക്കാൻ കാരുണ്യ മനസുകളുടെ സഹായം തേടുന്നത്, നിലമ്പൂർ കനോലിഫ്ലോട്ടിന് സമീപം കെ.എൻ.ജി റോഡ് അരികിൽ വിവിധയിനം ബിരിയാണിയും മറ്റ് വിഭവങ്ങളുമായി തട്ടുകട നടത്തിയാണ്, ഉപജീവനത്തിനുള്ള വരുമാനം കണ്ടെത്തുന്നത്

നിലമ്പൂർ ബാങ്ക് ഓഫ് ബറോഡയിൽ നിന്നും 6 ലക്ഷം രൂപ വീട് നിർമ്മണത്തിന് 2018 എടുത്ത തുകയാണ് അടവ് തെറ്റി ജപ്തി ഭീ ഷ്ണിയിലായത്, സുഹറ ബിയുടെ മണ്ണുപ്പടത്തെ വീട്ടിൽ 6,56 ലക്ഷം രൂപ അടക്കണം ഇല്ലെങ്കിൽ വീട് ജപ്തി ചെയ്യുമെന്ന നോട്ടിസ് പതിച്ച് ബാങ്കുകാർ മടങ്ങിയിരുന്നു, രണ്ട് ദിവസം മുൻപ് എത്തിയാണ് 20ന് മുൻപ് പണം അടച്ചില്ലെങ്കിൽ വീട് ഒഴിയാൻ ആവശ്യപ്പെട്ടത്, ബാങ്ക് അടവ് തീർക്കാനും, മറ്റ് ചിലവുകൾക്കും തട്ടുകടയിൽ നിന്നും ലഭിക്കുന്നവരുമാനം മാത്രമാണ് ആശ്രയമെന്നും സുഹറാബി പറയുന്നു, ഇതിൽ നിന്നും ലഭിച്ച 30,000 രൂപ മാത്രമാണ് ഇവരുടെ കൈവശമുള്ളത്.കോ വിഡിന് മുൻപ്എടക്കരയിലെ ഹോട്ടലിലെ തൊഴിലാളിയായിരുന്നു ഇവർ.കോവിഡിനെ തുടർന്ന്.ഹോട്ടൽ അടച്ചതോടെയാണ് മറ്റ് മാർഗ്ഗമില്ലാത്തതിനാൽ കെ.എൻ.ജി റോഡ് അരികിൽ ഒരു വർഷം മുൻപ് തട്ടുകട തുടങ്ങിയത്. എന്നാൽ പലപ്പോഴും ഉണ്ടാക്കുന്ന സാധനങ്ങൾ പൂർണ്ണമായും വിൽപ്പന നടത്താൻ കഴിയാത്തതിനാൽ പ്രയാസം ഇരട്ടിക്കുകയാണ്, ഇതെ തുടർന്ന് തന്റെ പ്രയാസങ്ങൾ വാട്ട്സാപ്പിലൂടെ പങ്കുവെച്ചതോടെ പോലീസുകാർ ഉൾപ്പെടെ ഭക്ഷണ സാധനങ്ങൾ വാങ്ങി ഇവരെ സഹായിക്കാൻ എത്തി ഇതെ തുടർന്ന് ഉണ്ടാക്കുന്ന ഭക്ഷണം തിരിച്ചു കൊണ്ടു പോകേണ്ട അസ്ഥക്ക് മാറ്റമുണ്ടായിട്ടുണ്ട്,തന്റെ തട്ടുകടയിൽ സാധനങ്ങൾ ബാക്കി വന്നാൽ പാവപ്പെട്ടവർക്ക് എത്തിച്ച് നൽകിയാണ് മടങ്ങാറ് സുഹറാബിക്ക് കിടപ്പാടം നഷ്ടമാകാതിരിക്കാൻ കാരുണ്യ മനസുകളുടെ സഹായം അനിവാര്യമാണ്, വീട് നഷ്ടമായാൽ ഭർത്താവിനെയും മൂന്ന് കുട്ടികളെയും കൊണ്ട് എങ്ങോട്ടു പോകുമെന്ന ചോദ്യത്തിന് സുഹറാബിക്ക് മറുപടിഇല്ല അനേകം കുടുംബങ്ങൾക്ക് താങ്ങും തണലും ഏകിയിട്ടുള്ള നൻമയുള്ള നല്ല മനസുകൾ കിടപ്പാടം നഷ്ടമാകുമെന്ന ആശങ്കയിൽ നിൽക്കുന്ന കുടുംബത്തിനും തണലാകുമെന്ന് പ്രതീക്ഷിക്കാം, സുഹറാബിയുടെ കുടുംബത്തെ സഹായിക്കണമെന്നാണ്, പഞ്ചായത്തംഗം മജിദും ആവശ്യപ്പെടുന്നത് അകമ്പാടം ഗ്രാമീണ ബാങ്കിൽ സുഹറാബിയുടെ അക്കൗണ്ട് നമ്പറായ 40 171100413668-ലേക്ക് സഹായം നൽകാവുന്നതാണ്. ഫോൺ നമ്പർ 8589055828 

Post a Comment

0 Comments