വീട്ടമ്മയുടെ മാല കവർന്ന 3 മലയാളികളെ പഴനി പൊലീസ് പിടികൂടി. പുതുനഗരം സ്വദേശി
അൻസിൽ (19), കൊടുവായൂർ മാനാങ്കൊളുമ്പ് സ്വദേശികളായ, അജീസ് (21), സാജിദ് (25) എന്നിവരെയാണ്
പഴനി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പൊള്ളാച്ചി-പഴനി പ്രധാന റോഡിൽ ആക്കളയമ്പത്തൂരിൽ നമ്പർപ്ലേറ്റില്ലാത്ത കാറിൽ എത്തി വീട്ടമ്മയുടെ മാല കവരുകയായിരുന്നു. ഇവർ ശബ്ദമുണ്ടാക്കിയതോടെ പരിസരത്തുള്ളവർ എത്തി വാഹനത്തെ ബൈക്കിൽ പിന്തുടരുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. പഴനി-ധാരാപുരം റോഡിൽ മേൽക്കരപ്പട്ടിയിൽ ഡിവൈഎസ്.പി. സത്യരാജിെൻറ നേതൃത്വത്തിൽ സംഘം പ്രതികളെ പിടികൂടി.

0 Comments