പെട്രോൾ പമ്പിൽ ഡീസൽ വാങ്ങാൻ ബൈക്കിലെത്തിയ രണ്ടംഗ സംഘം ജീവനക്കാരെൻറ ബാഗ് തട്ടിയെടുത്ത് കടന്നു , 55,000 രൂപയോളം ബാഗിൽ ഉണ്ടായിരുന്നു . വ്യാഴാഴ്ച രാത്രി തിക്കോടി ദേശീയപാതയോരത്തെ പെട്രോൾ പമ്പിലാണ് സംഭവം നടന്നത്. ബോട്ടിലുമായി പമ്പിലെത്തിയ സംഘം 80 രൂപക്ക് ഡീസൽ തരാൻ ജീവനക്കാരനായ ബംഗാൾ സ്വദേശിയോട് ആവശ്യപ്പെടുകയായിരുന്നു.
ബോട്ടിൽ വാങ്ങി ഡീസൽ എടുക്കാനായി തിരിഞ്ഞു നിൽക്കവെ ജീവനക്കാരന്റെ കക്ഷത്തുണ്ടായിരുന്ന പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ച് കവർച്ച സംഘം ബൈക്കിൽ കടന്നുകളയുകയായിരുന്നു. മോഷണസംഘത്തെ പിന്തുടർന്ന് ജീവനക്കാരൻ ഓടിയെങ്കിലും പിടികൂടാനായില്ല. കൊയിലാണ്ടി ഭാഗത്തുനിന്ന് എത്തിയ ബൈക്ക് പയ്യോളി ഭാഗത്തേക്കാണ് പോയത്. സംഭവത്തിെൻറ ദൃശ്യങ്ങൾ സ്ഥാപനത്തിലെ CCTV കാമറകളിൽ പതിഞ്ഞിട്ടുണ്ട്. പയ്യോളി പൊലീസ് അന്വേഷണമാരംഭിച്ചു.

0 Comments