കാടാമ്പുഴ: ഗ്രീൻ ഗ്രാസ് കൾച്ചറൽ ക്ലബ് അതിൻറെ 10 ആം വർഷത്തിലേക്കു കാലെടുത്തുവെക്കുമ്പോൾ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. ക്ളബ്ബിൻറെ പുതിയ പ്രസിഡന്റ് ആയി അൻവർ കാരക്കാടനെ തിരഞ്ഞെടുത്തു. ജനറൽ സെക്രെട്ടറിയായി ഫവാസ് നടുവഞ്ചേരിയെയും ട്രെഷെറർ ആയി കല്ലൻ അജ്മൽ നെയും തിരഞ്ഞെടുത്തു. വൈസ് പ്രെസിഡന്റുമാരായി അനീഷ് തെക്കേക്കര, ഫൈസൽ, നിസാമും , ജോയിൻറ് സെക്രെട്ടറിമാരായി മാലിക്ക് പുളിക്കൽ, വിഷ്ണു, ദ്ദാക്കിർ എന്നിവരെയും തിരഞ്ഞെടുത്തു.
പഞ്ചായത്തിലെ തന്നെ മികച്ച ക്ലബ്ബുകളിലൊന്നായ G&G മികച്ച സീനിയർ, അണ്ടർ 21 ഫുട്ബോൾ ടീമുകൾ വിവിധ അഖില കേരളാ ഫുട്ബോൾ ടൂർണമെന്റുകളിൽ മത്സരത്തിനിറക്കി പ്രശസ്തി ആർജ്ജിച്ചിട്ടുണ്ട്. പുതിയ കമ്മിറ്റി ചുമതലയേറ്റതിനോടനുബന്ധിച്ചു നടന്ന ടീം ജേർസി ലേലത്തിൽ പത്തോളം വരുന്ന ബിസ്സിനെസ്സ് ഗ്രൂപ്പുകൾ പങ്കാളികളായി. ലേലത്തിൽ 25001/- (ഇരുപത്തി അയ്യായിരത്തി ഒന്ന് ) രൂപക്ക് STRONG TECH GROUP ( സ്റ്റീൽ & വിൻഡോ നിർമാതാക്കൾ) വരും സീസണിലേക്കായുള്ള സ്‌പോൺസർഷിപ് പതിപ്പ് സ്വന്തമാക്കി. STRONGTECH പരസ്യത്തിലായിരിക്കും ടീമുകൾ 2021-22 സീസണിൽ മത്സരത്തിനിറങ്ങുക. മികച്ച താരങ്ങളെ വളർത്തിയെടുക്കുക, കുട്ടികളുടെ മാനസീക-കായിക ക്ഷമത മെച്ചപ്പെടുത്തുക, സ്ക്രീൻ, ഡ്രഗ് അഡിക്ഷൻ മുതലായവ കുട്ടികളിൽ നിരുത്സാഹപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ക്ലബ്ബിലെ വളർന്നു വരുന്ന തലമുറക്കായി പ്രൊഫഷണൽ ഫുട്ബോൾ ട്രെയിനിങ്ങും ആരംഭിച്ചു.


0 Comments