അങ്ങാടിപ്പുറം :-കോവിഡ് മഹാമാരിയുടെ ദുരിതപ്പെയ്ത്തിൽ പ്രയാസപ്പെടുന്ന ജനങ്ങൾക്കുമേൽ ഭരണകൂടങ്ങൾ വിലക്കയറ്റമടക്കമുള്ള ജനവിരുദ്ധ നയങ്ങൾ അടിച്ചേൽപ്പിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടത്തിൽ ജീവിതം കൈവിട്ടുപോവാതിരിക്കാൻ "ഒരുമിച്ചു നിൽക്കാം അതിജീവിക്കാം" എന്ന മുദ്രാവാക്യം ഉയർത്തി ഓട്ടോമൊബൈൽ വർക്കേഴ്സ് & ഡ്രൈവേഴ്സ് യൂണിയൻ (എഫ് ഐ ടി യു )മലപ്പുറം ജില്ലാ പ്രസിഡന്റ് മുജീബ് റഹ്മാൻ നയിക്കുന്ന ഓട്ടോ തൊഴിൽ സംരക്ഷണ യാത്രക്ക് അങ്ങാടിപ്പുറം പഞ്ചായത്തിലെ, വലമ്പൂര്, തിരൂർക്കാട് അങ്ങാടിപ്പുറം എന്നീ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വലമ്പൂര് സ്വീകരണ യോഗത്തിൽ
എഫ് ഐ ടി യു. ഓട്ടോമൊബൈൽ വർക്കേഴ്സ് & ഡ്രൈവേഴ്സ് യൂണിയൻ മണ്ഡലം കമ്മിറ്റി അംഗം ഹംസത്തലി കോഴിപാട്ടിൽ സ്വാഗതം പറഞ്ഞു. വെൽഫെയർ പാർട്ടി യൂണിറ്റ് പ്രസിഡൻറ് മൊയ്തീൻ കെ ടി അദ്ധ്യക്ഷം വഹിച്ചു. വഴിയോര കച്ചവട ക്ഷേമസമിതി. എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡൻറ് സെയ്താലി വലമ്പൂർ ഉദ്ഘാടനം ചെയ്തു
വിഷയം അവതരിപ്പിച്ചുകൊണ്ട് യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുറഹ്മാൻ ചിരയിൽ സംസാരിച്ചു.
ആശംസകൾ അർപ്പിച്ചുകൊണ്ട് ഷൗക്കത്ത് മാസ്റ്റർ , മുഹമ്മദ് യൂസഫ് കെ വി, മുഹമ്മദ് ഇഖ്ബാൽ കെ വി എന്നിവർ സംസാരിച്ചു.
അബുൽ ഖൈർ, ഹംസത്തലി എന്നിവർ ഹാരാർപ്പണം നടത്തി. ജാഥാ ക്യാപ്റ്റൻ മുജീബ് റഹ്മാൻ സ്വീകരണത്തിന് നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു....


0 Comments