എടപ്പാളിൽ നിർമിക്കുന്ന സ്കിൽ ഡവലപ്പ്മെന്റ് ട്രെയിനിങ്, മാർക്കറ്റിങ്, കൾച്ചറൽ സെന്ററുകളുടെ കെട്ടിട നിർമാണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. പദ്ധതികൾ ആറു മാസത്തിനകം പൂർത്തിയാക്കുമെന്നും എടപ്പാളിന്റെ മുഖഛായ മാറ്റുന്ന പദ്ധതികളിതാണിതെന്നും മന്ത്രി പറഞ്ഞു. ഭാവി കേരളത്തിന് മുതൽ കൂട്ടാണ് ഇത്തരത്തിലുള്ള
ട്രൈയിനിങ് സെന്ററെന്നും തൊഴിൽ സാധ്യത വർധിപ്പിക്കുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പരിപാടിയിൽ അധ്യക്ഷനായ ഡോ കെ. ടി ജലീൽ എം. എൽ. എ പറഞ്ഞു.
എടപ്പാൾ ഗ്രാമ പഞ്ചായത്ത് റർബൻ മിഷൻ ഫണ്ടുപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. റർബൻ മിഷൻ വഴി 67 പ്രവൃത്തികൾ എടപ്പാൾ പഞ്ചായത്തിലും 12 പ്രവൃത്തികൾ വട്ടംകുളം പഞ്ചായത്തിലും ആയി 79 പദ്ധതികൾ പൂർത്തിയാക്കിട്ടുണ്ട്. നിലവിൽ എട്ട് പ്രവൃത്തികൾ എടപ്പാളിലും ഏഴ് പ്രവൃത്തികൾ വട്ടംകുളം പഞ്ചായത്തിലുമായി 15 പദ്ധതികളുടെ പ്രവൃത്തി പുരോഗമിക്കുകയാണ്.
പിഎയു പ്രൊജക്ട് ഡയറക്ടർ പ്രീതി മേനോൻ റിപ്പോർട്ട് അവതരിപ്പിച്ചു.
എടപ്പാൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി സുബൈദ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് അംഗം പി.പി മോഹൻദാസ്, വികസന കാര്യ സ്ഥിരം സമിതി ചെയർ പേഴ്സൺ റഫീക്ക്, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.വി ബാബുരാജൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ എ. ദിനേശ്, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

0 Comments