മലപ്പുറം :കാടാമ്പുഴ ലൈഫ് മിഷൻ ഡയാലിസിസ് സെന്ററിലേക്കാണ് കെ. ടി മുഹമ്മദ് കുട്ടി ഹാജിയുടെ മക്കൾ ഡയാലിസിസ് മെഷീൻ സംഭാവന ചെയ്തത്. മാറാക്കര എ. സി നിരപ്പ് ഡയാലിസിസ് സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ കെ. ടി കുഞ്ഞുമോൻ ഹാജി, ബീരാൻ കുട്ടി ഹാജി, മുസ്തഫ എന്ന മുത്തു എന്നിവർ ചേർന്ന് മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. പി സജിന ടീച്ചർക്ക് മെഷീനുള്ള ഫണ്ട് കൈമാറി.
നാടിനു മാതൃകയായ വലിയ ഒരു സഹായമാണ് ഇതെന്നും പാവപ്പെട്ട ഡയാലിസിസ് രോഗികൾക്ക് ഡയാലിസിസ് ചെയ്യുന്നതിനുള്ള സഹായമാണ് മുഹമ്മദ് കുട്ടി ഹാജിയുടെ മക്കളിൽ നിന്നും ലഭിച്ചതെന്നും ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ട്രെസ്റ് ചെയർമാൻ എ. പി മൊയ്‌ദീൻ കുട്ടി മാസ്റ്റർ, പുളിക്കൽ ഷാഫി, അഡ്വക്കറ്റ് പി. ജാബിർ, കെ. സി കുഞ്ഞുട്ടി, ഒ. പി കുഞ്ഞിമുഹമ്മദ്, ഒ. കെ സുബൈർ,വി. മധുസൂദനൻ,പാറമ്മൽ ഹമീദ്, പൂക്കയിൽ മാനു,പി. പി ബഷീർ, കെ. പി രമേശ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.


0 Comments