ad

Ticker

6/recent/ticker-posts

തമിഴ് സിനിമ ബ്ലഡ് മണിയുടെ കഥാകൃത്ത് നബീൽ അഹമ്മദ് പാണക്കാട്ടെത്തി


 കുവൈത്ത് ജയിലിൽ വധശിക്ഷ കാത്ത് കിടന്ന തമിഴ്‌നാട് സ്വദേശി അത്തിമുത്തുവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടൽ പശ്ചാത്തലമാകുന്ന തമിഴ് സിനിമ ബ്ലഡ് മണിയുടെ കഥാകൃത്ത് നബീൽ അഹമ്മദ് പാണക്കാട്ടെത്തി തമിഴ് ജനതയുടെ ആദരവും നന്ദിയും അറിയിച്ചു. ബ്ലഡ് മണി എന്ന തമിഴ് ചിത്രം മുനവ്വറലി ശിഹാബ് തങ്ങളെയും പാണക്കാട് കുടുംബത്തെയും പരിചയപ്പെടുത്തുകയും അവരുടെ സേവനങ്ങളെ വാഴ്ത്തുകയും ചെയ്യുന്നുണ്ട്. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെയും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളെയും സിനിമയിൽ പ്രതിപാദിക്കുന്നുണ്ട്. 


കുവൈറ്റിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രണ്ട് തമിഴരുടെ കഥയാണ് ബ്ലഡ് മണിയിൽ പറയുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന കാളിയപ്പൻ എന്നയാളെ രക്ഷിക്കാൻ വേണ്ടി ഒരു മാധ്യമപ്രവർത്തക നടത്തുന്ന ശ്രമങ്ങളാണ് ചിത്രം പറയുന്നത്. പെരിന്തൽമണ്ണ സ്വദേശി കൊല്ലപ്പെട്ട കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർജുനൻ അത്തിമുത്തുവിനെ രക്ഷിക്കാനായി ഭാര്യ മാലതിയാണ് മുനവ്വറലി ശിഹാബ് തങ്ങളെ സമീപിച്ചത്. 2017 ലാണ് സംഭവം. ഇതുവഴി സമാഹരിച്ച 25 ലക്ഷം രൂപയും മാലതിയുടെ അഞ്ച് ലക്ഷം രൂപയും കൊല്ലപ്പെട്ടയാളുടെ വീട്ടിലെത്തി മുനവ്വറലി തങ്ങൾ കൈമാറി. അത്തിമുത്തുവിന് മാപ്പ് നൽകിയെന്ന രേഖയും കുടുംബം നൽകി. ഈ സംഭവമാണ് സിനിമയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Post a Comment

0 Comments