കെ റയില്‍ മലപ്പുറം ജില്ലാ ഓഫീസ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. അതീവ രഹസ്യമായി പരപ്പനങ്ങാടി പൊതുമരാമത്ത് കോംപ്ലക്‌സില്‍ ഇന്ന് ആരംഭിക്കാനിരുന്ന ഓഫീസാണ് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്. താഴിട്ടു പൂട്ടിയ ഓഫീസിലേക്ക് മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ പ്രവേശിപ്പിച്ചില്ല. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനായത്.
കെ റയിലിന്റെ മലപ്പുറം ജില്ലാ ഓഫീസ് പരപ്പനങ്ങാടി പൊതുമരാമത്ത് കോംപ്ലക്‌സിലെ മൂന്നാം നിലയിലാണ് ആരംഭിച്ചത്. അതീവ രഹസ്യമായി തുടങ്ങാനായിരുന്നു കെ റെയില്‍ അധികൃതരുടെ തീരുമാനം. അതനുസരിച്ച് രാവിലെ ഓഫീസിലെത്തിയപ്പോഴാണ് യൂത്ത്‌ലീഗിന്റെ സമരം കാണുന്നത്. താഴിട്ടു പൂട്ടിയ നിലയിലുള്ള ഓഫീസിലേക്ക് കയറാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ വഴങ്ങിയില്ല. ഉദ്യോഗസ്ഥരും പോലീസുമെത്തി നേതാക്കളുമായി സംസാരിച്ചെങ്കിലും പ്രതിഷേധത്തില്‍ നിന്നും പിന്‍മാറാന്‍ യൂത്ത്‌ലീഗ് തെയ്യാറായില്ല.
സമരം മണി ക്കൂറുകള്‍ നീണ്ടതോടെ പരപ്പനങ്ങാടി സി.ഐ ഹണി കെ ദാസിന്റെ നേതൃത്വത്തില്‍ വലിയ പോലീസ് സന്നാഹമെത്തി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ശേഷമാണ് ഉദ്യോഗസ്ഥര്‍ക്ക് ഓഫീസില്‍ പ്രവേശിക്കാനായത്.
അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ ശേഷം ജാമ്യത്തില്‍ വിട്ടയച്ചു. പോലീസ് ഇന്റലിജന്‍സ് പോലും അറിയാതെ സ്വകാര്യമായി പ്രവര്‍ത്തനം ആരംഭിക്കാനിരുന്ന ഓഫീസിലെ പ്രവര്‍ത്തനമാണ് യൂത്ത്‌ലീഗ് തടഞ്ഞത്. വരും ദിവസങ്ങളില്‍ സമരം ശക്തമാക്കുമെന്ന് മുസ്ലിം യൂത്ത്‌ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.
യൂത്ത് ലീഗ് പ്രസിഡന്റ് പി.അലിഅക്ബര്‍,ജനറല്‍ സെക്രട്ടറി യു.എ റസാഖ്, ഉസ്മാന്‍ കാച്ചടി, കടവത്ത് സൈതലവി, പരപ്പനങ്ങാടി മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് പി.പി.ഷാഹുല്‍ ഹമീദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ആസിഫ് പാട്ടശ്ശേരി, വി.എ.കബീര്‍, കടവത്ത് സൈതലവി, കെ.പി.നൗഷാദ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.

0 Comments