ad

Ticker

6/recent/ticker-posts

ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ ചാമ്പ്യൻഷിപ്പ്: രാജ്യത്തിന്റെ അഭിമാന തരങ്ങൾക്ക് താനൂർ നഗരസഭയുടെ ഉജ്ജ്വല സ്വീകരണം

താനൂർ: നേപ്പാളിൽ നടന്ന ഏഷ്യൻ സോഫ്റ്റ്‌ ബേസ്ബോൾ  ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം നേടിക്കൊടുത്ത താനൂരിലെ താരങ്ങൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.  താനൂർ റയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്നും താരങ്ങളെ ആനയിച്ചു നഗരം ചുറ്റി മുനിസിപ്പൽ ഓഫീസ് പരിസരത്ത് സമാപിച്ചു. സ്വീകരണ   സമ്മേളനം നഗരസഭ ചെയർമാൻ പിപി ശംസുദ്ധീൻ  ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ  സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ കെ ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിൻഗ് കമ്മിറ്റി അംഗങ്ങളായ കെ.പി. അലി അക്ബർ, ഫാത്തിമ കെ പി, ജസ്ന ബാനു, കൗൺസിലർമാരായ എ കെ സുബൈർ, മുസ്തഫ, ഹനീഫ, റഷീദ് മോര്യ, നൗഷാദ്, മൻസൂർ, ഉമ്മുകുൽസു ടീച്ചർ, രാധിക, ദേവകി, നാസിറ, ഹസീന, നജ്മത്ത്,സഫിയ, ഷാഹിദ, റൂബി ഫൗസി, ഉമ്മുകുൽസു, ആരിഫ, സുചിത്ര, സോഫ്റ്റ് ബോൾ പരിശീലകൻ ഹംസ മാസ്റ്റർ, വനിതാ ടീമിനെ നയിച്ച സാന്ദ്ര എം, സയന കെ എന്നിവർ പ്രസംഗിച്ചു. താരങ്ങളായ
അനഘ കെ, ജിതിൻ ഇ.കെ, അമൃത ഇ എം, ആദിത്യ കെ, അനഘ പി, മുഹമ്മദ് യാസിർ കെ, സഹീദ് എം, സാന്ദ്ര എം, ആര്യ എം, ഹൃതിക ശ്യം എ പി എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുത്തു.

Post a Comment

0 Comments