പലതരത്തിലുള്ള സെറ്റ് പീസ് ഗോളുകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇതുവരെ കാണാത്ത ഒരു തരം സെറ്റ് പീസ് ഗോളടിച്ചിരിക്കുകയാണ് ജപ്പാനിലെ ഒരു ടീം. വട്ടം കൂടി നിന്ന് ഡാൻസ് കളിച്ചതിനു ശേഷമാണ് അവർ ഫ്രീ കിക്കിൽ നിന്ന് ഗോളടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഈ ഗോളിൻ്റെ വിഡിയോ വൈറലാണ്.ഓൾ ജപ്പാൻ ഹൈ സ്കൂൾ ടൂർണമെൻ്റിലാണ് ഏറെ പുതുമയുള്ള ഈ ഗോൾ പിറന്നത്.
In the history of unorthodox free-kick routines, Ring-a-Ring o Roses is a new one. Bravo, Takagawa Gakuen High School. pic.twitter.com/sQPkqYtPAC
— Dave Phillips (@lovefutebol) December 29, 2021
ഒരു താരം ഫ്രീ കിക്ക് എടുക്കാനായി നിൽക്കുമ്പോൾ ടീമിലെ അഞ്ച് താരങ്ങൾ പെനാൽറ്റി ബോക്സിനുള്ളിൽ, വട്ടത്തിൽ കൈകോർത്ത് നിന്ന് നൃത്തം ചെയ്യുന്നു . ഇങ്ങനെ നൃത്തം ചെയ്യുന്നതിനാൽ എങ്ങനെ ഇവരെ മാർക്ക് ചെയ്യണമെന്ന് എതിർ ടീമിന് മനസ്സിലാവുന്നില്ല. ബോക്സിലേക്ക് ക്രോസ് വരുന്നതോടെ ഈ അഞ്ച് പേരും നൃത്തം നിർത്തി പലയിടങ്ങളിലേക്ക് ഓടുന്നു. ഇവരിൽ ഒരാൾ അനായാസം പന്തിൽ തലവച്ച് ഗോളടിക്കുന്നു.മത്സരത്തിൽ ടകഗാവ സ്കൂൾ 2നെതിരെ 4 ഗോളുകൾക്ക് വിജയിച്ചു.

0 Comments