മീൻപിടിക്കാൻ കെട്ടിയവലയിൽ കുടുങ്ങിയത് പെരുമ്പാമ്പ്, മീനുകളെ മുഴുവൻ അകത്താക്കി വീട്ടുകാർക്ക് പണിയായി
കോട്ടയം കൊല്ലാട് കളത്തിൽക്കടവിൽ മീൻ പിടിക്കാൻ വച്ച വലയിൽ കുടുങ്ങി പെരുമ്പാമ്പ്. പ്രദേശവാസിയായ ടി.ആർ. തങ്കപ്പൻ വച്ച വലയിലാണ് പെരുമ്പാമ്പ് കുടുങ്ങിയത്. വലയിൽപെട്ട് മീനുകളെ വിഴുങ്ങിയ ശേഷം പുറത്തിറങ്ങാനാവാതെ അകപ്പെടുകയായിരുന്നു. മീൻകൂടയിൽ കുടുങ്ങിയ മത്സ്യങ്ങളെ എടുക്കാനെത്തിയപ്പോഴാണ് പെരുമ്പാമ്പിനെ കണ്ടത്.

0 Comments