ad

Ticker

6/recent/ticker-posts

അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് ബസ് ഇടിച്ചു കയറി രണ്ട് മരണം


 ഇടുക്കി: പെരുവന്താനം അമലഗിരിയിൽ അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർഥാടകരുടെ തന്നെ ബസ് ഇടിച്ചു കയറി 2  പേർ മരിച്ചു. ആന്ധ്ര സ്വദേശികളാണ് മരിച്ചത്.കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്.  നിർത്തിയിട്ടിരുന്ന ട്രാവലറിന്‍റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേക്കാണ് ബസിടിച്ച് കയറിയത്.. 

കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി നിൽക്കുകയായിരുന്നു. ഇവർക്കിടയിലേയ്ക്കാണ് ബസിടിച്ച് കയറിയത്. എതിരെ വന്ന ലോറിയെ ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

Post a Comment

0 Comments