വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ നടത്തുമ്പോള്‍ ഭക്ഷണം ബാക്കി വരാറും അത് പാഴായി പോകാറും ഉണ്ട്. എന്നാല്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന നിരവധിപ്പേര്‍ നമ്മുടെ കഴ്ചകളില്‍ എത്തിപ്പെടാറുമുണ്ട്. ഇപ്പോഴിതാ വിവാഹ വിരുന്നിന് മിച്ചം വന്ന ഭക്ഷണം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്ത് യുവതി താരമായിരിക്കുന്നത്.
കൊല്‍ക്കത്തയില്‍ നിന്നാണ് ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍. സഹോദരന്റെ വിവാഹത്തിന് മിച്ചം വന്ന ഭക്ഷണം ആണ് യുവതി പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്. ബാക്കിവന്ന ഭക്ഷണം റെയില്‍വേ സ്റ്റേഷനിലെത്തിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കുകയായിരുന്നു.
പാപിയ കര്‍ എന്ന യുവതിയാണ് ഭക്ഷണം ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയത്. നീലാഞ്ജര്‍ മണ്ഡല്‍ എന്ന വെഡ്ഡിങ് ഫോട്ടോഗ്രഫറാണ് ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സഹോദരന്റെ വിവാഹവിരുന്നിനായി ഒരുക്കിയ ഭക്ഷണത്തില്‍ വലിയ പങ്ക് മിച്ചം വന്നിരുന്നു. ഇതുമായാണ് പാപിയ റാണാഘട്ട് സ്റ്റേഷനില്‍ എത്തിയത്.
വിവാഹച്ചടങ്ങില്‍ പങ്കെടുത്ത വേഷം അണിഞ്ഞുകൊണ്ടായിരുന്നു പാപിയയുടെ ഭക്ഷണവിതരണം. പാപിയയുടെ ഭക്ഷണം വാങ്ങുന്നതിനായി പ്രായമായ സ്ത്രീകളും കൊച്ചുകുട്ടികളും റിക്ഷാവലിക്കാരുമൊക്കെ പാപിയയുടെ പക്കല്‍ നിന്ന് ഭക്ഷണം വാങ്ങുന്നുണ്ട്.

0 Comments