ad

Ticker

6/recent/ticker-posts

കെ റെയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ ജനകീയ മാര്‍ച്ച്


മലപ്പുറം: കെ റെയില്പദ്ധതിയെ സംബന്ധിച്ച വിവരങ്ങള്സുതാര്യമാക്കാത്തത് സര്ക്കാരിന് ദുരുദ്ദേശ്യമുള്ളത് കൊണ്ടാണെന്ന് .ടി മുഹമ്മദ് ബഷീര്എം.പി പറഞ്ഞു. കേരളത്തെ വെട്ടിമുറിക്കുന്ന കെ റെയില്പദ്ധതിക്കെതിരെ യു.ഡി.എഫ് മലപ്പുറം കലക്ടറേറ്റിലേക്ക് നടത്തിയ ജനകീയ മാര്ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹംപദ്ധതിയുടെ ആവശ്യകത യുക്തിപരമായി വിശദീകരിക്കാനാവാതെ, പ്രതിഷേങ്ങള്ക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണ് ഇടത്പക്ഷം ചെയ്യുന്നത്. സാമൂഹിക, സാമ്പത്തികാഘാത, പാരിസ്ഥിതിക പഠനങ്ങള്നടത്താതെ എന്തുകണ്ടിട്ടാണ് ഇടത്പക്ഷം പദ്ധതി നടപ്പിലാക്കണമെന്ന് വാശിപിടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കെ റെയിലിന്റെ ഫീസിബിലിറ്റി പരിശോധിക്കുന്നതിന് ചുമതലപ്പെടുത്തിയ അലോക് വര്മയുടെ റിപ്പോര്ട്ടില്തന്നെ പറയുന്നത് ഇത് വിദേശ കടമെടുക്കാനും റിയല്എസ്റ്റേറ്റ് മാഫിയകളെ സഹായിക്കാനുമുള്ള പദ്ധതിയാണെന്നാണ്. വ്യാജ വാദങ്ങള്ഉന്നയിച്ച് പ്രായോഗികമല്ലാത്ത പദ്ധതി ജനങ്ങളുടെ മേല്അടിച്ചേല്പ്പിക്കാനാണ് സര്ക്കാര്ശ്രമിക്കുന്നത്. യാതൊരു ആസൂത്രണവുമില്ലാതെ,കേരളത്തിന്റെ സാഹചര്യത്തിന് പറ്റുമോ എന്ന് പരിശോധിക്കാതെയുള്ള പദ്ധതി 20000 കൂടുംബങ്ങളെയും 50000 കച്ചവട സ്ഥാപനങ്ങളെയും നേരിട്ട് ബാധിക്കും. നിരവധി പള്ളികളും, ക്ഷേത്രങ്ങളും, മറ്റു സ്ഥാപനങ്ങളും പൊളിച്ചുമാറ്റേണ്ടി വരും. എന്നാല്പദ്ധതി നേരിട്ട് ബാധിക്കുന്നയിടങ്ങളില്സര്വെ നടത്തുകയോ, അവരെ എങ്ങനെ പുനരധിവസിപ്പിക്കുമെന്ന് ചര്ച്ച ചെയ്യാതെയാണ് സര്ക്കാര്ഇതിന് മുതിരുന്നത്. ലക്ഷക്കണക്കിന് കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിന് ചെലവ് വരിക. പദ്ധതിയുടെ ഡി.പി.ആര്ഒളിപ്പിച്ചു വെക്കാതെ പദ്ധതി ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്വം സര്ക്കാരിനുണ്ട്. എന്നാല്ഇക്കാര്യത്തില്നിഗൂഢ സമീപനമാണ് വിഷയത്തില്ഇടത് സര്ക്കാര്സ്വീകരിക്കുന്നത്. പദ്ധതി കടന്ന് പോകുന്ന 11 ജില്ലകളിലും തെരഞ്ഞെടുത്ത പ്രതിനിധികളെ പങ്കെടുപ്പിച്ചാണ് യു.ഡി.എഫ് നേതൃത്വത്തില്സമരം നടക്കുന്നതെന്നും പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്എതിര്ത്ത് പരാജയപ്പെടുത്തുമെന്നും .ടി മുഹമ്മദ് ബഷീര്എം.പി പറഞ്ഞു.

മലപ്പുറം കലക്ടര്ബംഗ്ലാവിന് സമീപത്തുനിന്നും ആരംഭിച്ച കലക്ടറേറ്റ് റാലി കലക്ടറേറ്റിന് മുമ്പില്പൊലീസ് തടഞ്ഞു. തുടര്ന്ന് നടന്ന ധര്ണ്ണയില്യു.ഡി.എഫ് ജില്ലാ ചെയര്മാന്പി. ടി അജയ്മോഹന്അധ്യക്ഷനായി. മുസ്്ലിംലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി. മജീദ് എം.എല്‍., എം.എല്‍.എമാരായ .പി അനില്കുമാര്‍, അഡ്വ. യു. ലത്തീഫ്, പി അബ്ദുല്ഹമീദ്, ടി.വി ഇബ്രാഹീം, പി ഉബൈദുല്ല, യു.ഡി.എഫ് നേതാക്കളായ വി.എസ് ജോയ്, പി.കെ. അബ്ദുറബ്ബ്, ആര്യാടന്ഷൗകത്ത്,  ആലിപ്പറ്റ ജമീല, . മുഹമ്മദ് കുഞ്ഞി, വെന്നിയൂര്മുഹമ്മദ് കുട്ടി, ജോര്ജ്ജ് മാത്യു, കെ.പി. അനസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, എം. അബ്ദുല്ലക്കുട്ടി, സലീം കുരുവമ്പലം, ഇസ്മയില്പി മൂത്തേടം, പി.കെ.സി. അബ്ദുറഹ്മാന്‍, കെ.എം. അബ്ദുല്ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി, എം. ഗഫൂര്‍, സമരസമിതി ചെയര്മാന്അഡ്വ. അബൂബക്കര്ചെങ്ങണത്ത് പ്രസംഗിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്മാന്അഷ്റഫ് കോക്കൂര്സ്വാഗതവും മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഉമ്മര്അറക്കല്നന്ദിയും പറഞ്ഞു. കെ റെയില്സമരിസമതി അംഗങ്ങള്മാര്ച്ചിനെ അഭിവാദ്യം ചെയ്തു.

Post a Comment

0 Comments