ad

Ticker

6/recent/ticker-posts

യുഎഇ ദേശീയ ദിനം ഐ പി എ വർണ്ണാഭമായി ആഘോഷിച്ചു

ദുബായ് :50-'മത് യുഎഇ ദേശീയദിനം മലയാളി ബിസിനസ് നെറ്റ് വർക്കായ ഐപിഎ വർണ്ണാഭമായി ആഘോഷിച്ചു.യുഎഇ ഭരണാധികാരികള്‍ക്ക് നന്ദി പറഞ്ഞും, നാടൻ കലാരൂപങ്ങൾ അണിനിരത്തിയും, കേക്കുമുറിച്ചുംവാഹന ഘോഷയാത്ര   നടത്തിയുമാണ് അന്നം തരുന്ന രാജ്യത്തോടുള്ള സ്നേഹവും കൂറും ഇവര്‍ പ്രകടമാക്കിയത് .ദുബായിലെ വുഡ്ലം പാർക്ക് സ്കൂളിലാണ് വിപുലമായ ആഘോഷ ചടങ്ങുകള്‍ നടന്നത്.ലോകത്തിന് തന്നെ മാതൃകയായി- സഹവര്‍ത്തിത്ത്വത്തിന്റെയും പുരോഗതിയുടേയും പാതയിലെക്ക് രാജ്യത്തെ നയിക്കുന്ന യു.എ.ഇ പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും,വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തുമിനും  നന്ദി പറഞ്ഞാണ് ആഘോഷ ചടങ്ങുകള്‍ക്ക് തുടക്കമായത്  .

 ആഘോഷം - ഹിസ് എക്സലൻസി സുഹൈൽ മുഹമ്മദ്‌ അൽ സറൂനി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി കെ ശംസുദ്ധീൻ യുഎഇ ദേശീയ ദിനാ-സന്ദേശം നൽകി.അബ്ദുൽ ജബ്ബാർ ഹോട്പാക്ക് ,ഡോ ഹുസൈൻ തുടങ്ങിയവർ മുഖ്യാതിഥികളായി.ഐപി എ സ്ഥാപകൻ എ കെ ഫൈസൽ, മുൻ ചെയർമാൻ ശംസുദ്ധീൻ നെല്ലറ, വൈസ് ചെയർമാൻ തങ്കച്ചൻ മണ്ഡപത്തിൽ,സിദ്ധിഖ്‌ ഫോറം ഗ്രുപ്പ്, ബഷീർ പാൻ ഗൾഫ്,സുബൈർ അബ്ദുള്ള തുടങ്ങിയവർ സംസാരിച്ചു.വാഹന അലങ്കാര മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ തലാൽ മുഹമ്മദിന് (സിഇഒ തലാൽ ഗ്രുപ്പ്) ചടങ്ങിൽ വെച്ച് സമ്മാനം നൽകി .സി എ ശിഹാബ് തങ്ങൾ സ്വാഗതവും, സിബിൻ മoത്തുംപടി നന്ദിയും പറഞ്ഞു.

 
യുഎഇ- യുടെ ചതുർ വർണ്ണങ്ങളാൽ  ആലേഖനം ചെയ്ത കേക്ക് ഹിസ് എക്സലൻസി സുഹൈൽ മുഹമ്മദ്‌ അൽ സറൂനി ചടങ്ങിൽ മുറിച്ചു.
എടരിക്കോട് കോൽക്കളി സംഘത്തിന്റ  പ്രകടനവും ഇശൽ ദുബായ് ടീമിന്റെ അറബനമുട്ടും പരിപാടിയ്‌ക്ക് മാറ്റുകൂട്ടി.ഫിറോസ് പയ്യോളി, ത്വൽഹത്ത് ഫോറം ഗ്രുപ്പ് തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.സിബിൻ, മുഹമ്മദ്‌ റഫീഖ് തുടങ്ങിയവർ പരിപാടിയ്‌ക്ക് നേതൃത്വം നൽകി.തൂവെള്ള വസ്ത്രം അണിഞ്ഞ നൂറുലധികം സംരംഭകർ ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments