
കൊണ്ടോട്ടി ഗവ.കോളജ് നാക്ക് അക്രഡിറ്റേഷന് തയ്യാറായാതയി ടി വി ഇബ്രാഹിം എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ എസ് എസ് ആര്‍ സമര്‍പ്പിച്ച കോളജില്‍ ഈ മാസം 21 , 22 തിയതികളിലായി നാക്ക് പിയര്‍ ടീം സന്ദര്‍ശനം നടത്തും. എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജ് എന്ന പദ്ധതിയുടെ ഭാഗമായി 2013ല്‍ ചീക്കോട് വിളയില്‍ പറപ്പൂരില്‍ തുടങ്ങിയതാണ് കൊണ്ടോട്ടി ഗവ. കോളജ്. പ്രവര്‍ത്തനം തുടങ്ങി ഏഴ് വര്‍ഷം പിന്നിടുന്നതിനുള്ളില്‍ നാക്ക് അംഗീകാരത്തിന് പോകുന്ന ആദ്യത്തെ സര്‍ക്കാര്‍ കോളജായി കൊണ്ടോട്ടി ഗവ.കോളജ് മാറിയെന്നും ടി വി ഇബ്രാഹിം എം എല്‍ എ പറഞ്ഞു. തുടങ്ങി രണ്ട് വര്‍ഷത്തിനുള്ളില്‍ സ്വന്തമായി കെട്ടിടത്തിലേക്ക് മാറിയ കോളജില്‍ നിലവില്‍ രണ്ട് ബിരുദാനന്തര ബിരുദവും അഞ്ച് ബിരുദ കോഴ്‌സുകളുമാണുള്ളത്. പുതുതലമുറ കോളജുകള്‍ ഇപ്പോഴും വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൊണ്ടോട്ടി ഗവ.കോളജ് സ്വന്തമായ കെട്ടിത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന്ത് ശ്രദ്ധേയമാണ്. എഴുന്നൂറോളം വിദ്യാര്‍ഥികളും 50 ജീവനക്കാരമുള്ള കോളജ് 2018ല്‍ സംസ്ഥാനത്തെ ഏറ്റവും നല്ല എന്‍ എസ് എസ് യൂണിറ്റിനുള്ള അവാര്‍ഡിന് അര്‍ഹമായിരുന്നു. ഏഴ് വര്‍ഷത്തിനിടെ ഇരുപതോളം കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കോളജില്‍ നടന്നത്. വാര്‍ത്താസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ ലത്തീഫ്, അബ്ദുല്‍ ലത്തീഫ് കാമ്പുറവര്‍, ഡോ. ആബിദ ഫാറൂഖി, കെ വി അലവി ഹാജി എന്നിവരും പങ്കെടുത്തു
0 Comments