അങ്ങാടിപ്പുറം - വളാഞ്ചേരി സംസ്ഥാനപാതയിലെ റോഡുകൾ തകർന്നു തരിപ്പണമായി മാസങ്ങളോളമായി. എംഇഎസ് മെഡിക്കൽ കോളേജ്, പെരിന്തൽമണ്ണ ഹോസ്പിറ്റലുകൾ തുടങ്ങിയ ഇടങ്ങളിലേക്ക് ദിവസേന ആംബുലൻസുകൾ ചീറിപ്പായുന്നു. റോഡിൻറെ അവസ്ഥ വളരെ ശോചനീയമായിരിക്കുന്നു.
മാസങ്ങളായിട്ടും അധികൃതർ തിരിഞ്ഞു നോക്കിയില്ല.
അങ്ങാടിപ്പുറം _ വളാഞ്ചേരി റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കുക എന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടി മൂർക്കനാട് പഞ്ചായത്ത് കമ്മിറ്റി കൊളത്തൂരിൽ
ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് എ.മൊയ്‌ദീൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
കമ്മിറ്റി അംഗങ്ങളായ പി.സലാം മാസ്റ്റർ, കെ.ബി.അലി,എൻ. ഉമർ, എസ്.സലിം,എ. അജ്മൽ എന്നിവർ ജനകീയ പ്രതിഷേധതിന്ന് നേതൃത്വം നൽകി.


0 Comments