അങ്ങാടിപ്പുറം:കേന്ദ്രത്തെ മുട്ടുകുത്തിച്ച് തങ്ങളുടെ അവകാശങ്ങൾ നേടിയ ഐതിഹാസിക സമരത്തിന്റെ വിജയ ദിനത്തിൽ കർഷകർക്കൊപ്പം....
വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി അങ്ങാടിപ്പുറം ടൗണിൽ ആഹ്ലാദപ്രകടനം സംഘടിപ്പിച്ചു.
പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് സൈതാലി വലമ്പൂർ പ്രകടനം ഉദ്ഘാടനം ചെയ്തു..
ഒരു വർഷത്തിലധികമായി തെരുവിൽ സമരം മുന്നോട്ടു കൊണ്ടുപോയ കർഷകരും സമര നേതാക്കളും കാണിച്ച ഇഛാശക്തി മോദി ഭരണകൂടത്തിന് കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.
വെറും വർഗീയത കൊണ്ടും വംശഹത്യ രാഷ്ട്രീയം കൊണ്ടും രാജ്യത്തിനും ജനങ്ങൾക്കും എതിരായ ഭരണകൂട ഭീകരത മറച്ചുവെക്കാനാവില്ലെന്ന് കർഷക പ്രക്ഷോഭം തെളിയിച്ചിരിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു..
പാർട്ടി ജനറൽ സെക്രട്ടറി ശിഹാബ് തിരൂർക്കാട്, നൗഷാദ് അരിപ്ര ,എഫ് ഐ ടി യു ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട് ,
മനാഫ് തോട്ടോള്ളി, റഷീദ് കുറ്റിരി , ഇഖ്ബാൽ ,ജാവിദ് ,ഷകിബ്,ഫസൽ, എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി


0 Comments