ad

Ticker

6/recent/ticker-posts

വ്യത്യസ്തമായ പരിപാടികളുമായി റോട്ടറി കുടുംബാംഗങ്ങൾ ഒത്തു ചേരുന്നു


റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്ട് 3211 സോൺ 13 ന്റെ കുടുംബസംഗമം ഡിസംബർ 12 വൈകുന്നേരം നാല് മണി മുതൽ കുണ്ടറ ജെ വി കാസിൽ കൺവെൻഷൻ ഹാളിൽ നടക്കുമെന്ന്  ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. റോട്ടറി 
 ഡിസ്ട്രിക്ട് 3211 ലെ സോൺ 13 ഇൽ ഉൾപ്പെട്ട  റോട്ടറി ക്ലബ്ബുകളായ കുണ്ടറ സെൻട്രൽ, കൊട്ടിയം,പുത്തൂർ, അഞ്ചാലുംമൂട് എന്നിവിടങ്ങളിൽ നിന്നും നൂറ്റി അമ്പതോളം റോട്ടറി കുടുംബാംഗങ്ങൾ കുടുംബ സംഗമത്തിൽ പങ്കെടുക്കും.
പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടക്കുന്ന ചടങ്ങിൽ സോൺ 13 അസിസ്റ്റന്റ് ഗവർണർ റൊട്ടേറിയൻ മേജർ ഡോണർ എസ് നന്ദകുമാർ അധ്യക്ഷത വഹിക്കും. റോട്ടറി ഡിസ്ട്രിക്ട് 3211
മുൻ ഡിസ്ട്രിക്ട് ഗവർണർ മേജർ ഡോണർ എഞ്ചിനീയർ കെ എസ് ശശി കുമാർ ഉൽഘാടനവും മെമ്പർഷിപ് ചെയർമാൻ അഡ്വക്കേറ്റ് കെ ജെ രാജീവ്‌, ന്യൂ മെമ്പർ ഇണ്ടക്ഷനും നിർവഹിക്കും. നിരവധി റോട്ടറി നേതാക്കളും ചടങ്ങിൽ ആശംസകൾ അറിയിക്കും.
സോൺ 13 ലെ കുണ്ടറ സെൻട്രൽ റോട്ടറി ക്ലബ് പ്രസിഡന്റ്‌ 
 ശ്രീകുമാർ, കൊട്ടിയം റോട്ടറി ക്ലബ് പ്രസിഡന്റ്‌ 
 എഞ്ചിനീയർ കെ രാമചന്ദ്രൻ, പുത്തൂർ റോട്ടറി ക്ലബ് പ്രസിഡന്റ്‌ 
മേജർ ഡോണർ ആർ. എസ്.ദിനേശ് ചന്ദ്രൻ, അഞ്ചാലുംമൂട് റോട്ടറി ക്ലബ് പ്രസിഡന്റ്‌ പി രാജേഷ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ ക്ലബ് കുടുംബാംഗങ്ങളെ വിവിധ കലാ പരിപാടി കളിൽ പങ്കെടുപ്പിക്കും. വ്യത്യസ്തമാർന്ന മത്സരങ്ങളിലൂടെ ആകർഷകമായ സമ്മാനങ്ങളും കുടുംബാംഗങ്ങൾക്ക് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.വാർത്ത സമ്മേളനത്തിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ എസ് നന്ദകുമാർ, മുൻ അസിസ്റ്റന്റ് ഗവർണർ എൻ രാമകൃഷ്ണപിള്ള, കുണ്ടറ സെൻട്രൽ ക്ലബ് പ്രസിഡന്റ്‌ ശ്രീകുമാർ,എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments