മലപ്പുറം : കേരള ഹോക്കിയുടെ നേതൃത്വത്തില്‍ ഹോക്കി ടീം അംഗങ്ങള്‍ക്ക് സ്റ്റിക്കുകള്‍ വിതരണം ചെയ്തു. കേരള ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും കേരള ഹോക്കി പ്രസിഡന്റും കൂടിയായ വി. സുനില്‍കുമാര്‍ ആണ് വിതരണ കര്‍മ്മം നിര്‍വ്വഹിച്ചത്. ജില്ലാ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് യു തിലകന്‍, മലപ്പുറം ഹോക്കി പ്രസിഡന്റ് പാലോളി അബ്ദുറഹിമാന്‍, ഉസ്മാന്‍ എം, നൗഷാദ് മാമ്പ്ര, പ്രമോദ് പി , മുഹമ്മദലി ടി പി, സാജന്‍ദാസ് എന്നിവര്‍ പങ്കെടുത്തു. ജി എച്ച് എസ് എസ് പാങ്ങിലെ വനിതാ ടീമിനും കെ എച്ച് എം എച്ച് എസ് എസ് പുരുഷ ടീമിനും സ്റ്റിക്കുകള്‍ കൈമാറി.
0 Comments