ശബരിമല: എരുമേലി - പമ്പ പാതയിലെ കണമലയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി തീർഥാടകർക്ക് പരിക്കേറ്റു.കണമല അട്ടിവളവിന് സമീപത്തെ കൊടും വളവിൽ തിങ്കളാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റവരെ എരുമേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആന്ധ്രയിൽ നിന്നുമെത്തിയ തീർഥാടകർ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. അഗ്നിശമന സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി

0 Comments