ad

Ticker

6/recent/ticker-posts

ഒട്ടകപ്പുറത്ത് കയറി കടൽത്തീരമാകെ സഞ്ചരിക്കാം , പുതിയ കാഴ്ച്ചാനുഭവമൊരുക്കി വേറിട്ട സവാരി.

ഒട്ടകങ്ങളെ സവാരിക്കായി ഉപയോഗിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാൽ ഇന്ന് ഒട്ടകങ്ങളെ ഉപയോഗിക്കുന്നത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉല്ലാസയാത്രക്ക് ആയിട്ടാണ് കുട്ടികളും മുതിർന്നവരും അടക്കം എല്ലാവരും ഒട്ടകത്തിന് മേൽ കയറി ഒരു സവാരി നടത്താൻ ആഗ്രഹിക്കുന്ന കാലം 
ഈ ആഗ്രഹം സഫലീകരിക്കുക എന്ന ലക്ഷ്യ തോടെയാണ് ഒഡീഷയിലെ പുരിയിലെ മറീന ബീച്ചിൽ ഒട്ടകങ്ങളെയും കുതിരകളെയും വർണ്ണശബളമായ രീതിയിൽ അണിയിച്ചൊരുക്കി സഞ്ചാരികളെ ആകർഷിക്കുന്നത് 
ബീച്ചിൽ വരുന്ന ഓരോരുത്തർക്കും 
കൗതുകത്തോടെ ഒപ്പം ഒട്ടകത്തിനെ പുറത്തു കയറുക എന്നത് ഒരു ആഗ്രഹം കൂടിയാണ് 
കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ ഈ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ട് ഇവരുടെയെല്ലാം ആഗ്രഹം സഫലീകരിക്കാൻ വളരെ തുച്ഛമായ തുകയാണ് ഒട്ടക സവാരിക്ക് വാങ്ങിക്കുന്നത് 
വളരെ തുച്ഛമായ തുക കൊണ്ട് ബീച്ചിലെ മുഴുവൻ പ്രദേശവും ചുറ്റിക്കാണാം എന്നുള്ളതാണ് ഇതിൻറെ മറ്റൊരു പ്രത്യേകത മരുഭൂമിയിൽ കാണപ്പെടുന്ന ഒട്ടകത്തിന് പുറത്തുകയറി കടപ്പുറത്ത് കൂടെയുള്ള സവാരി വേറിട്ട അനുഭവമാണ് സൃഷ്ടിക്കുന്നത് 
ഒട്ടകത്തിനെ മുകളിൽ കയറാൻ പ്രത്യേക കോണിയും സവാരിക്ക് തയ്യാറാക്കിയിട്ടുണ്ട് 
ഈ കോണിയിലൂടെയാണ് കൊച്ചു കുട്ടികളടക്കം ഒട്ടകത്തിനെ മുകളിലേക്ക് കയറുന്നത്
ക്രിസ്തുമസ് പുതുവത്സര തിരക്കി നോടനുബന്ധിച്ച് 
വിനോദസഞ്ചാരികൾ കൂട്ടമായെത്തുന്ന പുരി കടപ്പുറത്ത് ഒട്ടകപ്പുറത്തും കുതിരപ്പുറത്തു മുള്ള
വിനോദസഞ്ചാരികളുടെ കാഴ്ച കൗതുകകരം തന്നെയാണ്

Post a Comment

0 Comments