ad

Ticker

6/recent/ticker-posts

വാഗ്ദാനങ്ങളല്ല ....നടപടികളാണ് വേണ്ടത് -വഴിയോര കച്ചവട ക്ഷേമസമിതി. FlTU.

മലപ്പുറം:പഞ്ചായത്തുകളിൽ സർവേ പൂർത്തിയാക്കി വഴിയോരക്കച്ചവടക്കാർക്ക്   കാർഡ് നൽകുക.
വാണിജ്യ ഗ്യാസിന് സംസ്ഥാനസർക്കാർ ഈടാക്കുന്ന ഭീമമായ നികുതികുറക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു മലപ്പുറം ജില്ലയിൽ മുഴുവൻ മണ്ഡലങ്ങളിലും സമ്മേളനത്തിന് തുടക്കം കുറിച്ചു.

മലപ്പുറം മണ്ഡലത്തിൽ നടന്ന സമ്മേളനം  എ.ഫാറൂഖ് സ്മാരക ഹാളിൽ വഴിയോര കച്ചവട ക്ഷേമസമിതി എഫ് ഐ ടി യു മലപ്പുറം ജില്ലാ പ്രസിഡണ്ട് സെയ്താലി വലമ്പൂർ ഉദ്ഘാടനം ചെയ്തു.
ദുരിതത്തിൽ മുങ്ങിയ സാധാരണക്കാരന്റെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന
വിലവർദ്ധനവ് പിടിച്ചുനിർത്താത്
രണ്ടാം പിണറായി സർക്കാർ കോർപ്പറേറ്റുകൾക്ക് ഒപ്പം നിന്നുകൊണ്ട് തൊഴിലാളി ജനവിരുദ്ധ  നയങ്ങളാണ് നടപ്പിലാക്കുന്നത്.
ഇടതുപക്ഷ സർക്കാർ തൊഴിലാളികൾക്കൊപ്പമാണേങ്കിൽ
വാഗ്ദാനങ്ങളല്ല ....
നടപടികളാണ് എടുക്കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.
എഫ് ഐ ടി യു ജില്ലാ കമ്മിറ്റി അംഗം അനീസ് എടയൂർ മണ്ഡലം നേതൃത്വം തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി അഹ്മദ് അനീസ് സികെ, വിഷയമവതരിപ്പിച്ചു .    ജമാൽ മങ്കട,ജംഷിർവറക്കോടൻ,കുഞ്ഞുമുഹമ്മദ് ,ബാവ മസ്റ്റർ,  ,മസ്ഥഫ മലപ്പുറം ,മരക്കാർ പാണക്കാട് റസാഖ് കൊണ്ടോട്ടി പരീക്കുട്ടി വേങ്ങര തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

Post a Comment

0 Comments