ad

Ticker

6/recent/ticker-posts

ആശുപത്രികൾ കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന അന്തർജില്ലാമോഷ്ടാവായ സിനിമാ നടൻ മലപ്പുറത്തു പിടിയിൽ



മലപ്പുറം: ആശുപത്രികൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആഭരണങ്ങളും കൂട്ടിരിപ്പുകാരുടെ  മൊബൈൽ ഫോണുകളും മോഷണം നടത്തുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി നായക്കൻമാർ കുന്നത്ത് വീട്ടിൽ ബഷീറിനെയാണ് മലപ്പുറം  ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിലുള്ള   സംഘം  പിടികൂടിയത് . ജനുവരി  10-ാം തീയതി മലപ്പുറം  ഓർക്കിഡ് ഹോസ്പിറ്റലിൽ  ചികിത്സക്കെത്തിയ 3 വയസ്സുള്ള കുട്ടിയുടെ  സ്വർണ്ണമാലയും ജനവരി 11-ാം തീയതി മലപ്പുറം സഹകരണ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന 9 മാസം പ്രായമുള്ള കുട്ടിയുടെ സ്വർണ്ണ മാലയും  മോഷണം പോയിരുന്നു തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ് ഐ.പി.എസിന്റെ  നിർദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത് . മോഷണമുതലുകൾ മണ്ണാർക്കാട് .തിരൂർ  എന്നിവിടങ്ങളിൽ ഉള്ള  ജുവലറികളിൽ വിറ്റതായും നിരവധി മൊബൈൽ ഫോണുകൾ മലപ്പുറം ജില്ലയിൽ നിന്നും സമീപ ജില്ലകളിൽ നിന്നും മോഷണം നടത്തിയതായും പ്രതി സമ്മതിച്ചിട്ടുണ്ട് .  നിലവിൽ 15-ഓളം കേസ്സുകളിൽ പ്രതിയായ ബഷീറിന് വിവിധ കോടതികൾ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട് . ഇയാൾ ഈ അടുത്ത കാലത്തായി നിരവധി സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട് . മലപ്പുറം ഡി.വൈഎസ്.പി പ്രദീപ് കുമാറിന്റെ നിർദ്ദേശാനുസരണം ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ   അബ്ദുൾ ലത്തീഫ്  , ഗിരീഷ്  പോലീസ് ഉദ്യോഗസ്ഥരായ  കെ.പി ഹമീദലി . പി.പി. ഷിഹാബ് .R. ഷഹേഷ് , ദിനേശ് ഇരുപകണ്ടൻ . പൂവത്തി സലിം.. കെ.കെ ജസീർ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത് .

Post a Comment

0 Comments