ad

Ticker

6/recent/ticker-posts

വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ ഇനി കോട്ടക്കൽ ആസ്റ്റർ മിംസിലും ലഭ്യമാകുന്നു.


 കോട്ടക്കൽ :കേരളത്തിന്റെ ആതുരസേവന നഗരിയായ കോട്ടക്കലിന്റെ പെരുമക്ക് കൂടുതൽ തിളക്കമേകികൊണ്ട് വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ കോട്ടക്കൽ ആസ്റ്റർ മിംസിൽ ആരംഭിക്കുന്നു.ഇതിനായുള്ള സമ്പൂർണ സംവിധാനങ്ങളും കോട്ടക്കൽ ആസ്റ്റർ മിംസിൽ സജ്ജീകരിക്കുകയും, ഔദ്യോഗികമായ അനുമതി ആശുപത്രിക്ക് ലഭ്യമാവുകയും ചെയ്തു.

ഡയാലിസിസിനെയും മറ്റും ആശ്രയിച്ച് ജീവിതം മുമ്പോട്ട് കൊണ്ട് പോകുന്ന വൃക്കരോഗികൾക്ക് ശാശ്വതമായ രോഗമുക്തി ലഭ്യമാകണമെങ്കിൽ വൃക്കമാറ്റിവെക്കൽ നിർബന്ധമാണ്. എന്നാൽ സമാനമേഖലയിൽ പരിചയ സമ്പന്നരായ ഡോക്ടർമാരും ആവശ്യമായ ചികിത്സാ സംവിധാനങ്ങളും നിലവിൽ ഇല്ലാതിരുന്നതിനാൽ അയൽ ജില്ലകളെയോ കേരളത്തിന്‌ പുറത്തുള്ള ആശുപത്രികളെയോ ആശ്രയിക്കേണ്ട അവസ്ഥ മലപ്പുറം ജില്ലയിൽ താമസിക്കുന്നവർക്ക് പൊതുവെ ഉണ്ടായിരുന്നു. ഈ അവസ്ഥക്ക് പരിഹാരം ലഭ്യമാക്കുവാൻ പുതിയ ട്രാൻസ്‌പ്ലാന്റ് സെന്റർ കോട്ടക്കലിൽ പ്രവർത്തനം ആരംഭിക്കുന്നതിലൂടെ സാധിക്കും എന്ന് ശ്രീ. ഫർഹാൻ യാസിൻ (റീജ്യണൽ ഡയറക്ടർ, ആസ്റ്റർ കേരള &ഒമാൻ )പറഞ്ഞു.
നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച വൃക്കമാറ്റിവെക്കൽ കേന്ദ്രങ്ങളിലൊന്ന് കോഴിക്കോട് ആസ്റ്റർ മിംസാണ്. സമാനമേഖലയിൽ ഏറ്റവും ഉയർന്ന വിജയനിരക്ക് നിലനിർത്തുവാനും ആസ്റ്റർ മിംസിന് സാധിച്ചിട്ടുണ്ട്. പ്രാരംഭ ഘട്ടത്തിൽ കോഴിക്കോട് ആസ്റ്റർ മിംസിലെ ട്രാൻസ്‌പ്ലാന്റ് വിദഗ്ദ്ധരായ ഡോക്ടർമാരുടെയും ജീവനക്കാരുടെയും സഹകരണം ലഭ്യമാകുമെന്നതും പുതിയ സെന്ററിന്റെ സവിശേഷതയാണ്.

പത്രസമ്മേളനത്തിൽ ഫർഹാൻ യാസിൻ(റീജ്യണൽ ഡയറക്ടർ, ആസ്റ്റർ കേരള &ഒമാൻ ), ഡോ. ഹരി പി എസ് (സി എം എസ്, ആസ്റ്റർ മിംസ് കോട്ടക്കൽ ), ഡോ. സുമിത് എസ് മാലിക് (ഡെപ്യൂട്ടി സി എം എസ്, ആസ്റ്റർ മിംസ് കോട്ടക്കൽ )ഡോ. രഞ്ജിത്ത് നാരായണൻ, ഡോ. സജീഷ് ശിവദാസ്, ഡോ. രാഹുൽ രവീന്ദ്രൻ, ഡോ. അഭയ് ആനന്ദ്, ഡോ. സൂർദാസ്, ഡോ. രവികുമാർ കരുണാകരൻ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments