തിരുവല്ല ഇടിഞ്ഞില്ലത്തെ പെട്രോള്‍ പമ്പിൽ കുപ്പിയില്‍ പെട്രോള്‍ നല്‍കാത്തതിന് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് പമ്പ് ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. പമ്പ് ജീവനക്കാരനായ അഖില്‍രാജിനാണ് ആക്രമണത്തില്‍ കുത്തേറ്റത്.
മുഖത്ത് കുത്തേറ്റ അഖിലിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി 11.15-ഓടെയായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുയുവാക്കളാണ് കുപ്പിയില്‍ പെട്രോള്‍ വേണമെന്ന് ആവശ്യപ്പെട്ടത്. കുപ്പിയില്‍ ഇന്ധനം നല്‍കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ടെന്നും അതിനാല്‍ പെട്രോള്‍ നല്‍കാനാവില്ലെന്നും ജീവനക്കാര്‍ ഇവരോട് പറഞ്ഞു.തുടര്‍ന്ന് ജീവനക്കരോട് തട്ടിക്കയറുകയും മര്‍ദിക്കുകയുമായിരുന്നു.
ഇതിനിടെയാണ് കുത്തിപ്പരിക്കേല്‍പ്പിച്ചത്. തുടര്‍ന്ന് അക്രമികളിലൊരാളെ ജീവനക്കാര്‍ ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

0 Comments