ad

Ticker

6/recent/ticker-posts

നിലമ്പൂരിന്റെ ജനകീയ ഉത്സവമായ ' പാട്ടുത്സവ തോടനുബന്ധിച്ചുള്ള കാർണിവെല്ലിന് തുടക്കമായി,

 



നിലമ്പൂരിന്റെ ജനകീയ ഉത്സവമായ ' പാട്ടുത്സവ തോടനുബന്ധിച്ചുള്ള കാർണിവെല്ലിന് തുടക്കമായി, ഒരു മാസം നീണ്ടുനിൽക്കുന്ന കാർണിവെൽ നിലമ്പൂർ നഗരസഭാ ചെയർമാൻ നാടമുറിച്ച് ഉദ്ഘാടനം ചെയ്യതു ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ കാർണിവെൽ നഗരിയിൽ എത്തുന്നവർ ഏറെ ജാഗ്രത പുലർത്തണമെന്നും ചെയർമാൻ പറഞ്ഞു. കോവിഡ്നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ വർഷം കാർണിവെൽമുടങ്ങിയിരുന്നു. കാർണിവെൽ വീണ്ടുമെത്തിയതോടെ നിലമ്പൂർ നിവാസികൾ ഏറെ ആഹ്ലാദത്തിലാണ്, നിലമ്പൂരിന്റ് ചരിത്രത്തിനൊപ്പം നിലമ്പൂർ പാട്ടിനും പെരുമയേറെയാണ് പാട്ടുത്സവ നഗരിയിലെ കാർണിവെല്ലിന് എല്ലാ വർഷവും വലിയ ജന തിരക്കാണ് അനുവപ്പെടുന്നത്, അതിന് ഇക്കുറിയും മാറ്റം ഉണ്ടാവില്ല. കോടതിപ്പടിക്ക് സമീപമുള്ള മൈതാനത്ത് തന്നെയാണ് ഇത്തവണയും കാർണിവൽ ഒരുങ്ങിയിട്ടുള്ളത്.ഏറെ കാഴ്ച്ചക്കാരുള്ള മരണ കിണറിന് ആദ്യ ഷോക്ക് തന്നെ വലിയ ജനപങ്കാളിത്തമാണ് ഉണ്ടായത്, ഉദ്ഘാടന തോടനുബന്ധിച്ച് നടന്ന മരണ കിണർ പ്രദർശനത്തിൽ നഗരസഭാ ചെയർമാൻ ഉൾപ്പെടെ കാണികളായി. യന്ത്ര ഊഞ്ഞാൽ. ജോയിന്റ് ഡ്രിൽ. കൊളമ്പസ്. ട്രാകൺ കോസ്റ്റർ. ബ്രൈക് ഡാൻസ് തുടങ്ങിയവയും കാർണിവെൽ നഗരിയിൽ ഒരുങ്ങി കഴിഞ്ഞു.നിലമ്പൂരൂ കാർക്ക് എന്നും ഇഷ്ടപ്പെട്ട സർക്കസും ഇനി ഒരു മാസക്കാലം നിലമ്പൂർ കാർണിവെൽ നഗരിയിലുണ്ടാകും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം തൊഴിലാളികളും, കലാകാരൻമാരും കാർണിവെൽ നഗരിയിലുണ്ടാകും, കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായ ഇവർക്ക് ഏറെ പ്രതീക്ഷയാണ് നിലമ്പൂർ കാർണിവെൽ നഗരിയിലുള്ളത്, ഒമി കോൺആശങ്ക നിലനിൽക്കുന്നത് ഇവരെയും ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും കാർണിവെൽ നഗരയിൽ നല്ല ജന തിരക്കുള്ളത് ഇവർക്ക് ആശ്വാസമാകും, ഉദ്ഘാടന ചടങ്ങിൽ നഗരസഭാ കൗൺസിലർമാരായ ഇസ്മയിൽ എരഞ്ഞിക്കൽ, ഷൈജിമോൾ' കക്കാടൻ റഹീം, പി.എം.ബഷീർ, റെനീഷ് കുപ്പായം. ജംഷീദ്. സംഘാടക സമിതി ഭാരവാഹികളായ പി.പി.നജീബ് ടി.എച്ച്.അലി.കെ.പി.നസീർ, പി.സക്കീർ, വി.വിജയൻ,പി.കെ.ഉസ്മാൻ, മുരളി.പുന്നക്കാടൻ ഷൗക്കത്ത് എന്നിവരും പങ്കെടുത്തു

Post a Comment

0 Comments