കോടതില്‍ നിലവിലുള്ള കേസുകള്‍ പരിഹാരത്തിനായി വനിതാ കമ്മീഷനിലേക്ക് വരുന്ന പ്രവണത കൂടി വരികയാണെന്ന് കമ്മീഷന്‍ അംഗം ഇ എം രാധ. കോടതികളിലുള്ള കേസുകളില്‍ കമ്മീഷന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും രാധ പറഞ്ഞു.
ഇക്കാര്യം മറച്ച് പിടിച്ച് പല പരാതിക്കാരും കമ്മീഷനെ സമീപിക്കുന്ന പ്രവണതയുണ്ട്. പരാതി പരിശോധിച്ച് വരുമ്പോഴാണ് കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ബോധ്യപ്പെടുക. ഇക്കാര്യത്തില്‍ പരാതിക്കാരും ബന്ധപ്പെട്ടവരും കൃത്യമായി മനസിലാക്കി പരാതി നല്‍കുകയാണെങ്കില്‍ കമ്മീഷന്റെ ഇടപെടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് അവര്‍ അറിയിച്ചു. സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ചും സത്രീധനം സംബന്ധിച്ചും ഇപ്പോഴും പരാതി ഉയര്‍ന്ന് വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു. വിവാഹപ്രായം 21 ലേക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ പലരും സ്ത്രീകള്‍ക്ക് 18 വയസ് പൂര്‍ത്തിയായാല്‍ വിവാഹം കഴിച്ച് വിടുന്ന സാഹചര്യം കമ്മീഷന്റെ ശ്രദ്ധയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് പഠിക്കാനും തൊഴിലിനും അവസരം നല്‍കുകയാണ് വേണ്ടെന്നും അവര്‍ വ്യക്തമാക്കി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗില്‍ 55 പരാതികള്‍ സ്വീകരിച്ചു. 16 പരാതികള്‍ പരിഹരിച്ചു. ആറ് പരാതികള്‍ പോലീസിന് കൈമാറി. 33 പരാതികള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.

0 Comments