വഖഫ് സമരം രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുത്ത് മുസ്ലീംലീഗ്. ഈ മാസം 27 ന്ജില്ലാ ആസ്ഥാനങ്ങളിലേക്ക് മാർച്ച് നടത്തും. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിൽ മണ്ഡലം പ്രസിഡൻ്റ് മാർക്കെതിരെ നടപടിയെടുക്കാനും മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയോഗം തീരുമാനിച്ചു.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാരിനെതിരെ സമരം ശക്തമാക്കാൻ മലപ്പുറത്ത് ചേർന്ന മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഈ മാസം 27 ന് ജില്ലാ കലക്ട്രേറ്റുകളിലേക്ക് ലീഗ് മാർച്ച് നടത്തും. നിയമസഭ ചേരുമ്പോൾ നിയമസഭയിലേക്കും മാർച്ച് നടത്തും. പഞ്ചായത്ത് മണ്ഡലം അടിസ്ഥാനത്തിൽ രാപ്പകൽ സമരം നടത്താനും ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു. ഒന്നാം ഘട്ട ത്തിൽ കോഴിക്കോട് നടത്തിയ സമരം വൻ വിജയമായിരുന്നു എന്നും യോഗം വിലയിരുത്തി. മുഖ്യമന്ത്രി സമസ്തയെ ചർച്ചക്ക് വിളിച്ചത് കബളിപ്പിക്കാൻ വേണ്ടിയായിരുന്നുവെന്ന് വ്യക്തമായതായി ലീഗ്സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പറഞ്ഞു.
സമസ്തയുമായി ലീഗിന് ഒരു അകൽച്ചയും ഉണ്ടായിട്ടില്ല. അനാവശ്യ വിടവ് ഉണ്ടാക്കാൻ ശ്രമിച്ചത് മുഖ്യമന്ത്രിയാണ്. ലീഗിൻ്റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ ഉറക്കം കെടുത്തിക്കൊണ്ടിരിക്കുകയാണെന്നും പി എം എ സലാം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മണ്ഡലങ്ങളിൽ മണ്ഡലം പ്രസിഡൻ്റ് മാർക്കെതിരെ നടപടിയെടുക്കാനും മുസ്ലീം ലീഗ് ഉന്നതാധികാര സമിതി തീരുമാനിച്ചു. 10 ന് കോഴിക്കോട് ചേരുന്ന വർക്കിംഗ് കമ്മിറ്റിയിൽ എന്ത് അച്ചടക്കനടപടി സ്വീകരിക്കണമെന്ന കാര്യം തീരുമാനിക്കും.

0 Comments