ad

Ticker

6/recent/ticker-posts

വയോധികയായ അമ്മയെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍


 വയോധികയായ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാന്‍സിസിനെയാണ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 17-ാം തീയതി രാത്രി 8 മണിക്കാണ് സംഭവം. 

73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞാണ് പ്രതി ക്രൂരമായി മര്‍ദ്ദിച്ചിരുന്നത്. തന്നെ അമ്മ വീട്ടുജോലികളിലടക്കം സഹായിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഇയാള്‍ അമ്മയെ മര്‍ദ്ദിച്ച് മുടിക്കുത്തിന് പിടിച്ച് തലയിലിടിക്കുകയും, ഭിത്തിയില്‍ പലപ്രാവശ്യം തലയിടിപ്പിക്കുകയും ചെയ്തു.


മര്‍ദ്ദിച്ചതിന് ശേഷം ഫ്രാന്‍സിസ് വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകര്‍ത്തു. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഇയാളെ കോട്ടയത്ത് നിന്നാണ് പൊലീസ് പിടികൂടിയത്.

Post a Comment

0 Comments