ad

Ticker

6/recent/ticker-posts

അബുദാബിയിൽ സ്ഫോടനം; ഡ്രോൺ ആക്രമണമെന്ന് സംശയം, ഉത്തരവാദിത്വം ഏറ്റെടുത്ത് ഹൂതി വിമതർ

 

പ്രതീകാത്മക ചിത്രം


അബുദാബിയില്‍ സ്‌ഫോടനം. അബുദാബിയിലെ അല്‍ മുസഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. 

അഡ്നോക്കിന്റെ സംഭരണ ശാലയ്ക്ക് സമീപമുള്ള ഐസിഎഡി3 യിലാണ് ടാങ്കറുകൾ ഉണ്ടായിരുന്നത്. ഡ്രോൺ ആക്രമാണം നടത്തിയതാണെന്ന് അവകാശപ്പെട്ട് യെമനിലെ ഹൂതി വിമതർ രംഗത്തെത്തിയിട്ടുണ്ട്.

അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.

Post a Comment

0 Comments