ജീവകാരുണ്യ പ്രവർത്തകൻ സുശാന്ത് നിലമ്പൂർ അറസ്റ്റിൽ. വഴിത്തർക്കവുമായി ബന്ധപ്പെട്ട മർദിച്ചെന്ന അയൽവാസിയുടെ പരാതിയിലാണ് അറസ്റ്റ്. 2018 ലെ കേസിൽ സുശാന്ത് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. തെക്കുംപാടത്തെ സുശാന്തിൻ്റെ വീട്ടിൽ ചെന്ന് രാവിലെ 6.30 മണിയോടെയാണ് വണ്ടൂർ പോലീസ് അറസ്റ്റ ചെയ്തത്. 2018 Feb 18 നാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ കാക്കപ്പരത സുഭാഷിനെ തർക്കത്തിൻ്റെ പേരിൽ കൈ കോണ്ടും വടി ഉപയോഗിച്ചും മർദ്ദിച്ചെന്നാണ് പരാതി . കേസുമായി ബന്ധപ്പെട്ട് സുശാന്ത് പോലീസ് സ്റ്റേഷനിൽ ഹാജരായിരുന്നില്ല. പ്രതിയേ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി.

0 Comments