മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി മൂന്ന് ഗൂഡല്ലൂർ സ്വദേശികളായ മലയാളി യുവാക്കൾ നിലമ്പൂരിൽ പോലീസിൻ്റെ പിടിയിൽ. പിടികൂടിയത് കാറിൽ ഒളിപ്പിച്ച് കടത്തിയ 55 ഗ്രാം ക്രിസ്റ്റൽ MDMA(മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ )
ബാംഗ്ലൂർ,ഗോവ എന്നിവിടങ്ങളിൽ നിന്ന് യുവാക്കളെ ലക്ഷ്യം വച്ച് വൻതോതിൽ സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മയക്കുമരുന്നുകൾ ഗൂഡല്ലൂർ, നാടുകാണി ഭാഗത്തുള്ള പ്രത്യേക കാരിയർമാർ മുഖേന കേരളത്തിലേക്ക് കടത്തുന്നതായും ഇതിന് ഇടനിലക്കാരായി യുവാക്കളും വിദ്യാർത്ഥികളുമുൾപ്പടെയുള്ള ചിലർ പ്രവർത്തിക്കുന്നതായും മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന് ലഭിച്ച രഹസ്യ വിവരത്തിൻ്റെയടിസ്ഥാനത്തിൽ നിലമ്പൂർ ഡിവൈഎസ്പി സാജു.കെ.എബ്രഹാമിൻ്റെ നേതൃത്വത്തിൽ നിലമ്പൂർ ടൗണിലും പരിസരങ്ങളിലും നടത്തിയ വ്യാപകപരിശോധനയിലാണ് കനോലി പ്ലോട്ടിനു സമീപം വെച്ച് വിൽപനയ്ക്കായി കൊണ്ടുവന്ന 55ഗ്രാം എംഡിഎംഎയു മായി ഗൂഡല്ലൂർ പന്തല്ലൂർ സ്വദേശികളായ റാഷിദ് (25),മുർഷിദ് കബീർ(19), അൻഷാദ് (24) എന്നിവരെയാണ് നിലമ്പൂർ എസ്.ഐ നവീൻ ഷാജും സംഘവും അറസ്റ്റ് ചെയ്തത്. വിപണിയിൽ 3 ലക്ഷം രൂപ വില വരുന്ന മയക്കുമരുന്നാണ് പിടികൂടിയത്
പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് ചെറുകിട വിൽപ്പനക്കാരുടേയും ഉപഭോക്താക്കളുടേയും വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും തുടർന്നും പരിശോധന ശക്തമാക്കുമെന്നും നിലമ്പൂർ ഡിവൈഎസ്പി സാജു.കെ .എബ്രഹാം അറിയിച്ചു. നിലമ്പൂർ എസ്.ഐ. നവീൻ ഷാജ്, ജില്ലാആൻ്റിനർക്കോട്ടിക് സ്ക്വാഡിലെ സി.പി.മുരളീധരൻ , എം അസൈനാർ പ്രശാന്ത് പയ്യനാട് , എൻ.ടി.കൃഷ്ണകുമാർ ,എം.മനോജ് കുമാർ ,അഭിലാഷ് കൈപ്പിനി, കെ.ടി.ആഷിഫ്അലി, ടി.നിബിൻദാസ്, , കെ.ദിനേഷ് , ജിയോ ജേക്കബ്, നിലമ്പൂർ സ്റ്റേഷനിലെ സിപിഒമാരായ ജംഷാദ്, മുഹമ്മദ് ഷിഫിൻ, പ്രിൻസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത് .

0 Comments