ad

Ticker

6/recent/ticker-posts

മദ്യവും പുകയില ഉത്പന്നങ്ങളുംകൈവശം വെച്ചതിനും വില്‍പന നടത്തിയതിനും ഒമാനില്‍ 3 പ്രവാസികള്‍ അറസ്റ്റിലായി.


 മദ്യവും പുകയില ഉത്പന്നങ്ങളുംകൈവശം വെച്ചതിനും വില്‍പന നടത്തിയതിനും ഒമാനില്‍ 3  പ്രവാസികള്‍ അറസ്റ്റിലായി.അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. 

ലഹരി പാനീയങ്ങളും പുകയില ഉത്പന്നങ്ങളും കൈവശം വെച്ചതിനും വ്യാപാരം നടത്തിയതിനുമായിരുന്നു അറസ്റ്റെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ വാറത്താകുറിപ്പിൽ പറയുന്നു


3  ഏഷ്യക്കാരെ പിടികൂടിയെന്നാണ് അല്‍ ദാഖിലിയ പൊലീസ് കമാന്റ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നത്. വിവിധ തരത്തിലുള്ള മദ്യവും പുകയില ഉത്പന്നങ്ങളും ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.


. 4900ല്‍ അധികം പുകയില ഉത്പന്നങ്ങളും  വിവിധ അളവിലുള്ള ലഹരിപാനീയങ്ങളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പിടിയിലായവര്‍ക്കെതിരെ നിയമ നടപടികൾ പുരോഗമിക്കുകയാണ്.

Post a Comment

0 Comments