ad

Ticker

6/recent/ticker-posts

നടുറോഡിൽ വീട്ടമ്മയ്ക്ക് നേരെ ലൈംഗിക അതിക്രമം പ്രതി പിടിയിൽ

 


വഴിക്കടവ്: വരക്കുളം വീട്ടമ്മയ്ക്ക് നേരെ  അതിക്രമം നടത്തിയ പ്രതി വഴിക്കടവ് പോലീസിന്റെ പിടിയിലായി. 28-01-2022 തീയതി പുലർച്ചെ 5.00 മണിയോടെ വരകുളത്തെ വീട്ടിൽ നിന്നും മണിമൂളി യിലെ ചർച്ച്ലേക്ക് ഒറ്റയ്ക്ക് നടന്നു പോകുംവഴിയാണ് മണിമൂളി  ടൗണിലേക്ക് എത്തുന്ന നടപ്പാലത്തിനടുത്തുവച്ച് വിജനമായ വഴിയിലൂടെ ഹെൽമറ്റ് ധരിച്ച് ബൈക്കിൽ എതിരെവന്ന യുവാവ് വീട്ടമ്മയെ കണ്ട് ബൈക്ക് നിർത്തി വീട്ടമ്മയുടെ ശരീരത്തിൽ കയറി പിടിക്കുകയും  ലൈംഗിക അതിക്രമത്തിന് മുതിരുകയും ചെയ്തത്.ഇതിൽ വീട്ടമ്മ ഒഴിഞ്ഞു മാറുകയും ഒച്ച വയ്ക്കുകയും ചെയ്തു. ഇതോടെ പ്രതി ബൈക്കിൽ രക്ഷപെടുകയായിരുന്നു. വിജനമായ സ്ഥലമായിരുന്നു. എന്നാൽ സ്ഥിരമായി വർഷങ്ങളായി വീട്ടമ്മ ഇതുവഴി യാത്ര ചെയ്യാറുണ്ട്. ആദ്യമായാണ് ഇത്തരത്തിൽ ഒരു അനുഭവം നേരിട്ടത്. ഭയന്നുവിറച്ച വീട്ടമ്മ ഭർത്താവുമൊന്നിച്ച് വഴിക്കടവ് പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെടുകയായിരുന്നു.  സംഭവസമയം ഇരുട്ടും സ്ഥലത്ത് വിജനതയും  ആയതുകൊണ്ട്  പ്രതിയെ കണ്ടുപിടിക്കാൻ പോലീസിന് വളരെ പ്രയാസമായി.തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡിവൈഎസ്പി സാജു കെ എബ്രഹാമിൻറെ നേതൃത്വത്തിൽ വഴിക്കടവ് ഇൻസ്പെക്ടർ അബ്ദുൽ ബഷീറും പ്രത്യേക അന്വേഷണ സംഘവും വീട്ടമ്മയിൽ നിന്നും  കൂടുതൽ തെളിവുകൾ ശേഖരിച്ച് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകൾ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിൽ പ്രതി വരക്കുളത്തുള്ള കീഴ്പുള്ളി വിനീഷ് എന്ന കുട്ടാപ്പി 26 വയസ്സ് ആണെന്ന് തിരിച്ചറിഞ്ഞു.   വിനീഷ്  വീട്ടമ്മയെ മുമ്പ് പരിചയം ഉള്ള ആളും പ്രദേശത്തു കാരനുമാണ്. അച്ഛൻ അമ്മയെ ഉപേക്ഷിച്ചതു കാരണം അച്ഛനും മകനും മാത്രമാണ്  വീട്ടിൽ താമസിക്കുന്നത്.  അതുകൊണ്ടുതന്നെ നാട്ടുകാർക്ക് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു. വഴിക്കടവ് സ്റ്റേഷനിലെത്തിച്ച്  പ്രത്യേകാന്വേഷണസംഘം പ്രതിയെ ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിച്ചു.പ്രതിയെ സ്ഥലത്തെത്തിച്ചു  തെളിവെടുപ്പ് നടത്തി. പ്രതിയെ  കോടതിയിൽ ഹാജരാക്കി.  വഴിക്കടവ് ഇൻസ്പെക്ടർക്ക് പുറമെ എസ് ഐ  തോമസ്കുട്ടി ജോസഫ്,പ്രത്യേക അന്വേഷണസംഘത്തിലെ എസ്.ഐ  എം അസ്സൈനാർ, എസ് സി പി ഒ മാരായ സുനിൽ എൻ.പി,  റിയാസ്, സി പി ഒ മാരായ ജിയോ ജേക്കബ്,അഭിലാഷ് ,ക്ലിന്റ്, എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments