2018 ലെ പ്രളയത്തില്‍ തകര്‍ന്നതിനെ തുടര്‍ന്ന് നവീകരിച്ച പട്ടര്‍കടവ് ഒറും കടവ് - എന്‍.കെ പടി തൂക്കുപാലത്തിന്റെ ഉദ്ഘാടനം നാളെ (ഫെബ്രുവരി 17) വൈകീട്ട് അഞ്ചിന് പി. ഉബൈദുള്ള എം.എല്‍.എ നിര്‍വഹിക്കും. എം. എല്‍. എ യുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നും 45 ലക്ഷം രൂപ ചെലവഴിച്ചാണ് മലപ്പുറം നഗരസഭയിലെ പട്ടര്‍കടവിനേയും കോഡൂര്‍ പഞ്ചായത്തിലെ എന്‍. കെ. പടിയേയും ബന്ധിപ്പിച്ചു കൊണ്ടുള്ള തൂക്കുപാലം പുതുക്കി പണിതത്. ദിനേന നൂറു കണക്കിനാളുകള്‍ ഉപയോഗിച്ച് വന്നിരുന്ന പാലം 2018 ലെ ശക്തമായ പ്രളയത്തില്‍ തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായതിനാല്‍ ഇരു പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നു. തൂക്കുപാലത്തിനൊപ്പം തന്നെ എം.എല്‍.എ ഫണ്ടില്‍ നിന്നും ജനങ്ങള്‍ക്ക് ഏറെ ഉപകരിക്കുന്ന രീതിയില്‍ ഒറുംകടവില്‍ കുളിക്കടവും നിര്‍മിച്ചിട്ടുണ്ട്. പൊതു മേഖലാ സ്ഥാപനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രിയല്‍സ് ലിമിറ്റഡ് കേരള (SlLK) ക്കായിരുന്നു നിര്‍മാണ ചുമതല.

0 Comments