ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. റിയാദ് എക്സിറ്റ് എട്ട് റിമാലിലാണ് മലപ്പുറം പെരിന്തൽമണ്ണ ചെറുകര പട്ടുകുത്ത് വീട്ടിൽ സമീർ (45) താമസസ്ഥലത്ത് മരിച്ചത്. പിതാവ് - അബൂബക്കർ. മാതാവ് - സുബൈദ. ഭാര്യ - അയിഷാബി. മക്കൾ - സഫീർ, ഷമീമ, ഷെറിൻ, ഷിബിലി.
മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഷെബീർ കളത്തിൽ, മജീദ് മണ്ണാർമല, ശിഹാബ് എന്നിവർ രംഗത്തുണ്ട്.

0 Comments