തിരുവനന്തുപുരത്ത് പാലോട് ഭാര്യ ഭര്‍ത്താവിനെ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. പാലോട് കുറുപുഴ സ്വദേശി ഷിജു (37) ആണ് മരിച്ചത്. സംഭവത്തില്‍ ഭാര്യ സൗമ്യയെ പാലോട് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വീടിന്റെ പിന്നിൽ ഷിജു ഫോണ്‍ ചെയ്ത കൊണ്ടിരുന്നപ്പോള്‍ സൗമ്യ പിറകിലൂടെ ചെന്ന് കല്ല് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഭര്‍ത്താവിനോടുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. താബൂക്ക് കല്ലും ടൈലും കൊണ്ടാണ് തലയ്ക്ക് അടിച്ചത്.

0 Comments