തൃശൂർ മറ്റത്തൂർ കുന്നിൽ മൂന്നാം ക്ലാസുകാരൻ ഷോക്കേറ്റ് മരിച്ചു. 8 വയസ്സുകാരനായ ആകർഷ് വീടിന്റെ എർത്ത് കമ്പിയോട് ചേർന്ന് ഷോക്കേറ്റ് കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. കൊടകര എൽ പി സ്കൂളിലെ വിദ്യാർത്ഥിയാണ്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അച്ഛൻ കൊണ്ടുവന്ന പലഹാരം കഴിക്കാൻ കൈകഴുകാൻ പുറത്തിറങ്ങിയതായിരുന്നു ആകർഷ്. കൈകഴുകാൻ പോയ കുട്ടി തിരിച്ച് വരുന്നത് കാണാതെ വീട്ടുകാർ തിരഞ്ഞ് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോൾ എർത്ത് കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുന്നതായി കണ്ടെത്തി. പഴയവീടായതിനാൽ തന്നെ മൺചുമരിൽ ആണിയടിച്ച നിലയിലായിരുന്നു എർത്ത് കമ്പി സ്ഥാപിച്ചിട്ടുള്ളത്. നിഷ പ്രകാശ് ദമ്പതികളുടെ ഏകമകനാണ് ആകർഷ്. സംഭവത്തിൽ കൊടകര ഇലക്ട്രിക്കൽ സെക്ഷൻ എൻജിനിറുടെ നേതൃത്വത്തിൽ പ്രാഥമിക പരിശോധന നടത്തി. കൂടുതൽ അന്വേഷണം നടത്തും
0 Comments