ad

Ticker

6/recent/ticker-posts

കൊണ്ടോട്ടി മണ്ഡലത്തിലെ അക്ഷരശ്രീ പദ്ധതി മാതൃകാപരം: വൈസ് ചാന്‍സലര്‍ ഡോ.എം.കെ. ജയരാജ്


 ടി.വി ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തിലുള്ള അക്ഷരശ്രീ പദ്ധതി മാതൃകാപരമാണെന്ന് കാലിക്കറ്റ് സര്‍വകലാശാല വി.സി. ഡോ.എം.കെ. ജയരാജ് പറഞ്ഞു. കൊണ്ടോട്ടിയില്‍ സംഘടിപ്പിച്ച ഓറിയന്റേഷന്‍ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളെ പരിചയപ്പെടുത്താനും  കേന്ദ്ര സര്‍വകലാശാലകള്‍ നല്‍കുന്ന അവസരങ്ങള്‍,  പ്രവേശന പരീക്ഷ നടപടിക്രമങ്ങള്‍ എന്നിവയെക്കുറിച്ചറിയുന്നതിനുമായാണ്  ഓറിയന്റേഷന്‍ ക്ലാസ് സംഘടിപ്പിച്ചത്.  ടി.വി. ഇബ്രാഹിം എം.എല്‍.എ. അധ്യക്ഷനായി. അക്ഷരശ്രീ പദ്ധതിയുടെ ഭാഗമായി വരും ദിവസങ്ങളില്‍ കൂടുതല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് എം.എല്‍.എ പറഞ്ഞു.

മോയിന്‍ കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി ഓഡിറ്റോറിയയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എഡ്യുക്കേഷന്‍ വിഭാഗം മേധാവിയും ഡീനുമായ ഡീന്‍ പ്രൊഫ.എം.എന്‍ മുഹമ്മദുണ്ണി മുസ്തഫ, സി.ജി.എ.സി. സ്റ്റേറ്റ് ഫാക്കല്‍റ്റി ഒ.പി അബ്ദുല്‍ ഹമീദ് എന്നിവര്‍ ക്ലാസെടുത്തു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.ടി. ഫാത്തിമത്ത് സുഹ്‌റാബി, പി.കെ.സി അബ്ദുറഹ്‌മാന്‍ ,അഷ്റഫ് മടാന്‍ ,അബ്ദുറഹ്‌മാന്‍ ഇന്നി ,ആലിഹാജി ,റസാഖ് പയമ്പറോട്ട്, ഡോ. വിനയകുമാര്‍, ഡോ.സി. അനീസ് മുഹമ്മദ്, എം.ടി മുഹമ്മദ് ജദീര്‍, മറിയം മര്‍സാന, ജാസിര്‍ മന്നിത്തൊടി , അഹമ്മദ് സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments