ad

Ticker

6/recent/ticker-posts

മലപ്പുറം ജില്ലയില്‍ 43 റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നു, ജൂണ്‍ 15 വരെ അപേക്ഷിക്കാം

 


 മലപ്പുറം ജില്ലയില്‍ സ്ഥിരമായി ലൈസന്‍സ് റദ്ദ് ചെയ്തതും താല്‍ക്കാലിക ലൈസന്‍സില്‍ പ്രവര്‍ത്തിക്കുന്നതുമായ 43  റേഷന്‍ കടകള്‍ക്ക് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നതിനായി പട്ടികജാതി,  ഭിന്നശേഷി  സംവരണ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏറനാട് താലൂക്കില്‍ ഊര്‍ങ്ങാട്ടിരി പനംപിലാവ് (പട്ടികജാതി), മലപ്പുറം നഗരസഭയിലെ പൈത്തിനിപ്പറമ്പ് (പട്ടികജാതി), ആനക്കയം ഇരുമ്പുഴി (ഭിന്നശേഷി) കൊണ്ടോട്ടി താലൂക്കില്‍ ചെറുകാവ് ഐക്കരപ്പടി (പട്ടികജാതി), ചെറുകാവ് മിനി എസ്റ്റേറ്റ് (പട്ടികജാതി), പള്ളിക്കല്‍ കുമ്മിണിപ്പറമ്പ് (ഭിന്നശേഷി) പുളിക്കല്‍ പനച്ചിക്കല്‍ പള്ളിയാളി ( ഭിന്നശേഷി), ചേലേമ്പ്ര പെരുന്നീരി (പട്ടികജാതി), ചീക്കോട് എളംകടവ് (പട്ടികജാതി), വാഴക്കാട് എളമരം (പട്ടികജാതി), വാഴയൂര്‍ പുതുക്കോട് (ഭിന്നശേഷി). പെരിന്തല്‍മണ്ണ താലൂക്കിലെ അങ്ങാടിപ്പുറം തട്ടാരക്കാട് (ഭിന്നശേഷി), അങ്ങാടിപ്പുറം പരിയാപുരം (പട്ടികജാതി), പുഴക്കാട്ടിരി കടുങ്ങപുരം (പട്ടികജാതി), കുറുവ കരിഞ്ചാപ്പാടി (ഭിന്നശേഷി), പുഴക്കാട്ടിരി പലകപ്പറമ്പ് (പട്ടികജാതി), പെരിന്തല്‍മണ്ണ നഗരസഭയിലെ പൊന്ന്യാകുര്‍ശി (പട്ടികജാതി),  പുലാമന്തോള്‍ യു.പി (ഭിന്നശേഷി), താഴേക്കോട് മുതുക്കുംപുറം (പട്ടികജാതി), കുറുവ അമ്പലപ്പറമ്പ് (ഭിന്നശേഷി), അങ്ങാടിപ്പുറം  മേലേ അരിപ്ര (ഭിന്നശേഷി). നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയില്‍പ്പെടുന്ന കരിമ്പുഴ (പട്ടികജാതി), തിരൂരങ്ങാടി താലൂക്കിലെ തേഞ്ഞിപ്പലം ആലുങ്ങല്‍ അങ്ങാടി (പട്ടികജാതി), വേങ്ങര മുതലമാട് (പട്ടികജാതി), എടരിക്കോട് സ്വാഗതമാട് (പട്ടികജാതി), പറപ്പൂര്‍ മേലങ്ങാടി (ഭിന്നശേഷി),തിരൂരങ്ങാടി നഗരസഭയിലെ ഈസ്റ്റ് ബസാര്‍ (പട്ടികജാതി). തിരൂര്‍ താലൂക്കിലെ വെട്ടം പരിയാപുരം (പട്ടികജാതി), താനൂര്‍ നഗരസഭയിലെ കുന്നുംപുറം (ഭിന്നശേഷി), കോട്ടക്കല്‍ നഗരസഭയിലെ നായാടിപ്പാറ (പട്ടികജാതി), താനൂര്‍ നഗരസഭയിലെ എളാരം കടപ്പുറം (ഭിന്നശേഷി), മംഗലം  കുറുംപടി ( പട്ടികജാതി), പുറത്തൂര്‍ പടിഞ്ഞാറേക്കര (പട്ടികജാതി), താനൂര്‍ നഗരസഭയിലെ പണ്ടാരക്കടപ്പുറം (പട്ടികജാതി), ഇരിമ്പിളിയം മങ്കേരി (പട്ടികജാതി), പൊന്മുണ്ടം (പട്ടികജാതി) .പൊന്നാനി  താലൂക്കിലെ  വെളിയങ്കോട് മുളമുക്ക് എരമംഗലം( ഭിന്നശേഷി), പെരുമ്പടപ്പ് അയിരൂര്‍(പട്ടികജാതി), കാലടി പോത്തന്നൂര്‍ സെന്റര്‍ (ഭിന്നശേഷി), തവനൂര്‍ മറവഞ്ചേരി വെസ്റ്റ് (ഭിന്നശേഷി), പൊന്നാനി നഗരസഭയിലെ ബാര്‍ലിക്കുളം നായരങ്ങാടി (ഭിന്നശേഷി) എന്നിവിടങ്ങളിലാണ് സ്ഥിരം ലൈസന്‍സികളെ നിയമിക്കുന്നത്.


നിശ്ചിത മാതൃകയിലുള്ള  അപേക്ഷയില്‍ അനുബന്ധ രേഖകള്‍ സഹിതം എല്ലാ കോളങ്ങളും വ്യക്തമായി പൂരിപ്പിച്ച് ഫോട്ടോ പതിപ്പിച്ച് ജൂണ്‍ 15ന് വൈകീട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത സമയത്തിന് മുമ്പ് ലഭിക്കാത്ത അപേക്ഷകള്‍ പരിഗണിക്കില്ല.  അപേക്ഷ അടക്കം ചെയ്യുന്ന കവറിന്റെ മുകള്‍  ഭാഗത്ത്  റേഷന്‍ കട നമ്പര്‍, താലൂക്ക്, നോട്ടിഫിക്കേഷന്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ രേഖപ്പെടുത്തണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷയുടെ പകര്‍പ്പും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും, സിവില്‍സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈററ്റായ  https://civilsupplieskerala.gov.in ലും ലഭിക്കും. ഫോണ്‍:  ജില്ലാ സപ്ലൈ ഓഫീസ് മലപ്പുറം:  0483-2734912, ഏറനാട് താലൂക്ക് : 0483-2766230, 9188527396, കൊണ്ടോട്ടി താലൂക്ക്  : 0483-2713230,   9188527395, പെരിന്തല്‍മണ്ണ താലൂക്ക്: 0493 -3227238, 9188527398, നിലമ്പൂര്‍ താലൂക്ക് : 0493-1220507,  9188527394. തിരൂരങ്ങാടി താലൂക്ക് :  0494-2462917 , 9188527393,  തിരൂര്‍ താലൂക്ക്: 0494-2422083,9188527397, പൊന്നാനി താലൂക്ക്:  0494-2666019, 9188527393.

Post a Comment

0 Comments