ad

Ticker

6/recent/ticker-posts

പത്തുവയയസ്സുകാരിയെ ബലാത്സംഗം ചെയ്ത 68കാരന് പത്ത് വര്‍ഷം തടവും പിഴയും

 


മലപ്പുറം: പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 68കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി 10  വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് (68) ജഡ്ജി എസ്. നസീറ ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം. 2015 മെയ് ആറിന് കാളികാവ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇന്ത്യന്‍ ശിക്ഷാനിയമം 376 പ്രകാരം ബലാല്‍സംഗം ചെയ്തതിന് ഏഴു വര്‍ഷം കഠിന തടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, പോക്‌സോ ആക്ടിലെ ആറാം വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിനതടവ്, 50, 000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം മൂന്ന് മാസത്തെ അധിക തടവ്, ഇതേ ആക്ടിലെ പത്താം വകുപ്പ് പ്രകാരം അഞ്ച് വര്‍ഷം കഠിന തടവ്, 20, 000 രൂപ പിഴ പിഴയടക്കാത്ത പക്ഷം രണ്ട് മാസത്തെ അധിക തടവ് എന്നിങ്ങനെയാണ് ശിക്ഷ. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.പലപ്പോഴായി പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. വയറ് വേദനയുമായി ആശുപത്രിയില്‍ എത്തിയ പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ സംശയം തോന്നിയതോടെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്തതായി കണ്ടെത്തിയത്. ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലായെന്ന് കോടതി വിധി ന്യായത്തില്‍ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാതിച്ചിട്ടുണ്ട്.

Post a Comment

0 Comments